എട്ട് വയസുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു, അപകടം മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പാളം മുറിച്ചു കടക്കുമ്പോള്‍

തൃശൂരിൽ എട്ട് വയസുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.രാവിലെ 8.30 ഓടെ ആണ് സംഭവം. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം.
റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോള്‍ മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ജ്യേഷ്ഠന്‍ അത്ഭുതകരമായി രക്ഷപെട്ടു. റിസ് വാന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, തൃശൂര്‍ പുത്തൂര്‍ വെട്ടുകാടില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകുന്ന് സ്വദേശി കുന്നത്ത് വളപ്പില്‍ അഭിനവ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. സ്‌കൂട്ടറിന് പുറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha























