തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം; കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം

തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. പുരുഷന്റെ മൃതദേഹമാണ് ഇത്തരത്തിൽ കണ്ടെത്തിയത്. പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപം പണി നടന്നു വരികയായിരുന്ന കെട്ടിടത്തിനുള്ളിളായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ഫോർട്ട് കൊച്ചി നേവി ക്വാർട്ടേഴ്‌സിന് സമീപം നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേൽക്കുകയുണ്ടായി. ആലപ്പുഴ അന്ധകാരം സ്വദേശി സെബാസ്റ്റ്യനാണ് ഇത്തരത്തിൽ വെടിയേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സെബാസ്റ്റ്യൻ. ചെവിക്കാണ് വെടിയേറ്റത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇദ്ദേഹത്തെ ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി .
നാവികസേന പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റിയൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയാണ് ചെയ്തത്. ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്. സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിൽ ഉണ്ടായിരുന്നു.
അതേസമയം വെടിയേറ്റത് തങ്ങളുടെ കയ്യിൽ നിന്ന് പറ്റിയ പിഴവാണെന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നാവികസേനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടിയിട്ടില്ല. സാധാരണഗതിയിൽ തന്നെ പരിശീലനം നടത്തുകയാണെങ്കിൽ നാവികസേനയുടെ അറിയിപ്പ് ഉണ്ടാകുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പും എത്താത്തതിനാൽ സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha
























