പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമം: കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ

ബലമായി തട്ടിക്കൊണ്ട് പോയി യുവതിയെ വിവാഹം ചെയ്യാൻ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടിൽ അനന്തു(23) ആണ് പൊലീസിന്റെ പിടിയിലായത്. കടവൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സായ തങ്കശ്ശേരി സ്വദേശിനിയെയാണ് ഇയാൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
ഇതിനിടെ അനന്തു കഞ്ചാവ് കേസിലെ പ്രതിയാണെന്ന് മനസ്സിലാക്കിയതോടെ യുവതി ബന്ധത്തിൽ നിന്നു പിൻമാറി. തുടർന്ന് ഇയാൾ ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റികൊണ്ട് പോവുകയും ഫോൺ ചെയ്യാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിൽ. യുവതിയുടെ എതിർപ്പിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. തുടർന്ന് ബസിൽ കൊട്ടിയത്ത് എത്തിയ യുവതിയെ വീട്ടുകാരെത്തി കൊണ്ടുപോവുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അഞ്ചാലുംമൂട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























