ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രം ആരോഗ്യ മേഖലയ്ക്ക് നൽകുന്നതിനാൽ എല്ലാവർക്കും സൗജന്യമായി നല്ല നിലവാരമുള്ള നല്ല ക്വാളിറ്റിയുള്ള വാക്സിനുകളും മരുന്നുകളും നൽകുക എന്നുള്ളത് ഒരിക്കലും പ്രായോഗികമല്ല; വാക്സിൻ മാത്രമല്ല എല്ലാ മരുന്നുകളും ഏറ്റവും ഉന്നത ക്വാളിറ്റി പുലർത്തണം; ഡോ. സുൽഫി നൂഹുവിന്റെ കുറിപ്പ്

വാക്സിൻ മാത്രമല്ല എല്ലാ മരുന്നുകളും ഏറ്റവും ഉന്നത ക്വാളിറ്റി പുലർത്തണമെന്നാണ് അഭിപ്രായം. തെരുവ് നായ ആക്രമണത്തെ കുറിച്ച് ഡോ. സുൽഫി നൂഹ് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വാക്സിൻ മാത്രമല്ല എല്ലാ മരുന്നുകളും ഏറ്റവും ഉന്നത ക്വാളിറ്റി പുലർത്തണമെന്നാണ് അഭിപ്രായം. ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രം ആരോഗ്യ മേഖലയ്ക്ക് നൽകുന്നതിനാൽ എല്ലാവർക്കും സൗജന്യമായി നല്ല നിലവാരമുള്ള നല്ല ക്വാളിറ്റിയുള്ള വാക്സിനുകളും മരുന്നുകളും നൽകുക എന്നുള്ളത് ഒരിക്കലും പ്രായോഗികമല്ല..
അതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രം വാക്സിനുകളും മരുന്നുകളും സൗജന്യമായി നൽകുക. പക്ഷേ ആ മരുന്നുകളും വാക്സിനുകളും ഏറ്റവും നല്ല ക്വാളിറ്റി ഉള്ളത് തന്നെയെന്ന് ഉറപ്പാക്കുവാൻ തക്കവണ്ണം ഉള്ള സാമ്പത്തികം ആരോഗ്യം മേഖലയ്ക്ക് നൽകണം. നൽകിയെ തീരൂ.
https://www.facebook.com/Malayalivartha
























