സർവീസ് ചെയ്യാൻ നൽകിയ ഫോണിൽ നിന്ന് വീട്ടമ്മയുടെ നഗ്നവീഡിയോ മോർഫ് ചെയ്ത് വാട്സ്ആപ്പിൽ പ്രചരിപ്പിച്ച മൊബൈൽ ഷോപ്പ് ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ

സർവീസ് ചെയ്യാൻ നൽകിയ ഫോണിൽ നിന്ന് വീട്ടമ്മയുടെ നഗ്നവീഡിയോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശിയായ വീട്ടമ്മ സിറ്റി സൈബർ ക്രൈമിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുടവൻമുകൾ കൊങ്കളം ജങ്ഷനിൽ കെ.ആർ.എ 23ൽ സമൂസ ഷമീർ എന്ന ഷമീർ എസ് (33), നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം ഓണംകോട് ചാണക്യവിളാകം വീട്ടിൽ കിച്ചു എന്ന സന്തോഷ് (34), തിരുമല ആറാമട ആശ്രമം റോഡ് ഊരൂട്ട് ജങ്ഷനിൽ മുതലമുക്കു വിളവീട്ടിൽ സുരേഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തത്.
ഷമീറിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ സർവീസ് ചെയ്യാൻ നൽകിയ മൊബൈൽ ഫോണിൽനിന്ന് എടുത്ത വിഡിയോയാണ് മോർഫ് ചെയ്ത് വാട്സ്ആപ് വഴി പ്രചരിപ്പിച്ചത്. നീണ്ട രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പോലീസിന്റെ വലയിലായത്. ഉറവിടം കണ്ടെത്തുന്നതിന് വാട്സാപ്പ് അധികാരികളുടെ സഹായവും പോലീസ് തേടിയിരുന്നു. നൂറോളം പേരുടെ ഫോണുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചത്.
രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഉറവിടം കണ്ടെത്തുന്നതിന് വാട്സ്ആപ് അധികാരികളുടെ സഹായം തേടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നൂറോളം പേരുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പ്രകാശ്, എസ്.ഐ മനു, സി.പി.ഒമാരായ വിനീഷ്, സമീർ ഖാൻ, സുബീഷ്, വിപിൻ ഭാസ്കർ, മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പ്രകാശ്, എസ്.ഐ മനു, സി.പി.ഒമാരായ വിനീഷ്, സമീർ ഖാൻ, സുബീഷ്, വിപിൻ ഭാസ്കർ, മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























