സോളാർ ലൈംഗിക പീഡനക്കേസിൽ നിന്നു രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന് പരാതിക്കാരി; എന്തിന് രാഷ്ട്രീയക്കാരെ ഒഴിവാക്കി? കേസ് അന്വേഷിച്ച സിബിഐയോടും സർക്കാരിനോടും നിർണ്ണായകമായ ചോദ്യമുന്നയിച്ച് ഹൈക്കോടതി

ലൈംഗിക പീഡനക്കേസിൽ നിന്നു രാഷ്ട്രീയക്കാരെ ഒഴിവാക്കിയ സംഭവത്തിൽ നിർണ്ണായകമായ ഇടപെടലുകൾ. എന്തിന് രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന കാര്യം ചൂണ്ടിക്കാണിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ ഈ ഹർജിയിൽ കോടതി വിശദീകരണം തേടിയിരിക്കുകയാണ്.
കേസ് അന്വേഷിച്ച സിബിഐയോടും സർക്കാരിനോടുമായിരുന്നു വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന നിർദേശവും കോടതി കൊടുത്തിരിക്കുകയാണ്.ഇപ്പോൾ നാലു പേർക്കെതിരെ മാത്രമാണ് അന്വേഷണം നടക്കുന്നതെന്ന് പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം 14 പേരെ ഒഴിവാക്കിയെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഉന്നതർക്കെതിരെ അന്വേഷണം എത്തുന്നില്ല എന്ന ആരോപണവും പരാതിക്കാരി ഉന്നയിക്കുകയുണ്ടായി. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലും ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട് ആറുകേസുകൾ സിബിഐ റജിസ്റ്റർ ചെയ്തു, എന്നാൽ ഒരു കേസിൽ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ തന്നെ ദുരുപയോഗം ചെയ്ത എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























