ഭരണ മാതൃക പഠിക്കാൻ ഗുജറാത്ത്; പൊതുഗതാഗത സംവിധാനം പഠിക്കാൻ കർണാടകം; വെള്ളപ്പൊക്ക നിവാരണം പഠിക്കാൻ നെതർലൻഡ്സ്; ഉന്നത വിദ്യാഭ്യാസ മാതൃക പഠിക്കാൻ ഫിൻലൻഡ്; വിദേശ നിക്ഷേപം സ്വീകരിക്കാൻ യൂറോപ്പ്; ടൂറിസം മാതൃക പഠിക്കാൻ ഫ്രാൻസ്; മികച്ച മാതൃകകൾ പഠിക്കാൻ ഭരണകർത്താക്കൾ ലോകത്തെവിടെ പോകുന്നതും നല്ലതാണെന്ന് തന്നെ വിശ്വസിക്കുന്നു; ലോകത്തിലെ ഏറ്റവും മികച്ചത് എൻ്റെ നാടിന് തന്നെ വേണം; സന്ദീപ് വാചസ്പതി

എന്നാലും മാർക്സിയൻ സാമ്പത്തിക നയങ്ങൾ ലോകോത്തരമാണെന്ന് അവർ പ്രചരിപ്പിക്കും. എല്ലാവരും അത് സമ്മതിക്കണം. ഇല്ലെങ്കിൽ പിന്തിരിപ്പന്മാരാകും. ഇതിൻ്റെ പേരാണ് കേരളാ മോഡൽ. മന്ത്രിമാരുടെ വിദേശ സന്ദർശനത്തെ കുറിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഭരണ മാതൃക പഠിക്കാൻ ഗുജറാത്ത്. പൊതുഗതാഗത സംവിധാനം പഠിക്കാൻ കർണാടകം. വെള്ളപ്പൊക്ക നിവാരണം പഠിക്കാൻ നെതർലൻഡ്സ്. ഉന്നത വിദ്യാഭ്യാസ മാതൃക പഠിക്കാൻ ഫിൻലൻഡ്. വിദേശ നിക്ഷേപം സ്വീകരിക്കാൻ യൂറോപ്പ്. ടൂറിസം മാതൃക പഠിക്കാൻ ഫ്രാൻസ്. ചികിത്സക്ക് അമേരിക്ക.
എന്നാലും മാർക്സിയൻ സാമ്പത്തിക നയങ്ങൾ ലോകോത്തരമാണെന്ന് അവർ പ്രചരിപ്പിക്കും. എല്ലാവരും അത് സമ്മതിക്കണം. ഇല്ലെങ്കിൽ പിന്തിരിപ്പന്മാരാകും. ഇതിൻ്റെ പേരാണ് കേരളാ മോഡൽ. മികച്ച മാതൃകകൾ പഠിക്കാൻ ഭരണകർത്താക്കൾ ലോകത്തെവിടെ പോകുന്നതും നല്ലതാണെന്ന് തന്നെ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ചത് എൻ്റെ നാടിന് തന്നെ വേണം.
https://www.facebook.com/Malayalivartha


























