ഇരട്ടക്കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ കൈവരിയില്ലാത്ത പാലം മുറിച്ചു കടക്കുന്നതിനിടയിൽ കനാലിലേക്ക് മറിഞ്ഞു; വണ്ടിക്കടിയിലേക്ക് വീണ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം; അമ്മയും ഇരട്ട സഹോദരങ്ങളിൽ ഒരാളും പരിക്കേറ്റ് ആശുപത്രിയിൽ

വാഹനാപകടത്തിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. പാലത്തിൽ നിന്നും സ്കൂട്ടർ കനാലിലേക്ക് മറിയുകയായിരുന്നു. നെയ്യാറ്റിൻകരയിൽ മഞ്ജു–സുനിൽ ദമ്പതികളുടെ മകന്‍ പവിൻ സുനിലിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഇന്നു രാവിലെ, ഇരട്ടകുട്ടികളുമായി മഞ്ജു സ്കൂട്ടറിൽ സ്കൂളിലേക്കു പോകുകയായിരുന്നു. അപ്പോൾ പാറശ്ശാല ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജംക്‌ഷന് സമീപത്ത് വച്ച് അപകടം സംഭവിക്കുകയായിരുന്നു
കൈവരിയില്ലാത്ത പാലം മുറിച്ചു കടക്കുന്നതിനിടയിൽ സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞു. പവിൻ സ്കൂട്ടറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു . പവിൻ എൽഎംഎസ് എൽപിഎസില്‍ യുകെജി വിദ്യാർഥിയാണ് .
പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്. പരുക്കേറ്റ മഞ്ജുവിനെയും മകൻ നിപിൻ സുനിലിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























