അത്രയധികം സ്നേഹിച്ചു; സ്നേഹം ആവോളം അനുഭവിച്ചിട്ടുണ്ട്; നിരവധി തവണ എന്നെ രക്ഷിച്ചു; ചില മനുഷ്യരേക്കാൾ എനിക്ക് കടപ്പാടുണ്ട്; ജീവിതത്തിൽ ഞാനെന്തിനെയെങ്കിലും തിരികെ വേണമെന്നാഗ്രഹിച്ചു തിരഞ്ഞന്വേഷിച്ചു പോയിട്ടുണ്ടെങ്കിൽ 'അതിനെ' മാത്രമാണ്; തുറന്നടിച്ച് ജസ്‌ല മാടശേരി

പട്ടി പോസ്റ്റുകൾക്കും വാർത്തകൾക്കും താഴെ മെൻഷൻ ചെയ്തു വിളിക്കുന്ന മനുഷ്യർക്ക് മറുപടിയുമായി ജസ്‌ല മാടശേരി രംഗത്ത് വന്നിരിക്കുകയാണ്. ജസ്‌ലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പട്ടി പോസ്റ്റുകൾക്കും വാർത്തകൾക്കും താഴെ മെൻഷൻ ചെയ്തു വിളിക്കുന്ന മനുഷ്യരോട്
എന്റെ പൊന്നൂടാക്കളെ എന്നെ വിട്ടേക്കു. ഒരുപാട് തെരുവ് നായകളെ വളർത്തീട്ടുണ്ട്. ഒരു നേരം ഭക്ഷണം കൊടുത്താൽ ചാവുന്നതു വരെ സ്നേഹം തരുന്ന ജീവിയായാണ് എന്റെ അനുഭവം (എല്ലാരുടേം അങ്ങനെ ആവണമെന്നില്ല ) ഓടിച്ചിട്ടും ഉണ്ട് ചിലത് .. (അതിൽ പിന്നെ ആണ് പട്ടിപ്പേടി മാറിയത് ).
മനുഷ്യരെ ഉപദ്രവിക്കുന്നതിനെയും പേ ഉള്ളതിനേയും കൊല്ലുന്നതിന് അല്ല ഞാൻ പറഞ്ഞത് .. അതിജീവനത്തിനു വേണ്ടി ചെയ്യാം ..അതിലും ഒരു മാന്യത ഉണ്ട്. ആ പേരും പറഞ്ഞു സാധുക്കളായ കൊറേ എണ്ണത്തിനെ തല്ലി കൊന്നും കെട്ടിത്തൂക്കി കൊന്നുമൊക്കെ മനുഷ്യർ ആറാടുന്നത് കണ്ട സങ്കടം കൊണ്ടാണ്. ചിലർക്ക് കൊല്ലുന്നത് ഒരാനന്ദമാണ് ... കാത്തിരുന്ന് കിട്ടിയ അവസരം പോലെ ...
ഞാനും ഒന്നിനെ വളർത്തുന്നുണ്ട് എന്റെ വീട്ടിൽ എന്റെ സ്വന്തം കുഞ്ഞിനെ പോലെ അതിന്റെ മുഖം അങ്ങ് ഓർമ്മ വരും. അത് മനസ്സിലാവില്ല നിങ്ങൾക്ക് ..
ബാംഗ്ലൂർ എനിക്ക് 12 എണ്ണമുണ്ടായിരുന്നു .. ഭക്ഷണം കൊടുത്ത് നോക്കുന്നത് .. റൂമിൽ 2 എണ്ണത്തിനേം വളർത്തിയിരുന്നു തെരുവിൽ നിന്ന് അഡോപ്റ്റ് ചെയ്ത് ..
അത്രയധികം സ്നേഹിച്ചു വളർത്തി ..അവരുടെ സ്നേഹവും ആവോളം അനുഭവിച്ചിട്ടുണ്ട് ..എനിക്ക് രക്ഷകരായിട്ടും ഉണ്ട് .. നിരവധി തവണ ..ചില മനുഷ്യരേക്കാൾ എനിക്ക് കടപ്പാടുണ്ട് ചില തെരുവ് പട്ടികളോട് ജീവിതത്തിൽ ഞാനെന്തിനെയെങ്കിലും തിരികെ വേണമെന്നാഗ്രഹിച്ചു തിരഞ്ഞന്വേഷിച്ചു പോയിട്ടുണ്ടെങ്കിൽ .. അത് അവറ്റകളെ മാത്രമാണ്. ഈ ക്രൂരതകൾ കാണുമ്പോ ഉള്ള വിഷമം കൊണ്ട് മാത്രം പറഞ്ഞതാണ് . അതിനു ഇവരുടെ വാർത്ത കാണുന്നോടൊത്തൊക്കെ എന്നെ മെൻഷൻ ചെയ്യണമെന്നില്ല
https://www.facebook.com/Malayalivartha


























