ക്ലാസ്സുകൾ കട്ട് ചെയ്ത് അവിടുത്തെ മലയാളി സ്വീകരണങ്ങളിൽ പങ്കെടുക്കരുത്; പ്രലോഭനങ്ങൾ പല വഴിക്കുമുണ്ടാവും; ചീത്ത കൂട്ടുകെട്ടുകളിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക; .പിന്നെ ഇവിടുത്തെ ശീലം വെച്ച് പഠിപ്പിക്കുന്ന അധ്യാപകരെ അങ്ങോട്ട് പഠിപ്പിക്കാൻ നിൽക്കരുത്; അങ്ങിനെയെന്തെങ്കിലും ഉണ്ടായാൽ അവര് നമ്മളോട് കടക്ക് പുറത്ത് എന്ന് പറയും; .പിന്നെ ചുവന്ന നിറമുള്ള മാങ്ങന്റെ അച്ചാറ് എടുക്കാൻ മറക്കണ്ട! അത് അവിടെയൊന്നും കിട്ടില്ല; വിദേശത്ത് പോകുന്ന മന്ത്രിമാർക്ക് ആശംസകളുമായി ഹരീഷ് പേരടി

ക്ലാസ്സുകൾ കട്ട് ചെയ്ത് അവിടുത്തെ മലയാളി സ്വീകരണങ്ങളിൽ പങ്കെടുക്കരുത്. പ്രലോഭനങ്ങൾ പല വഴിക്കുമുണ്ടാവും. ചീത്ത കൂട്ടുകെട്ടുകളിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പിന്നെ ഇവിടുത്തെ ശീലം വെച്ച് പഠിപ്പിക്കുന്ന അധ്യാപകരെ അങ്ങോട്ട് പഠിപ്പിക്കാൻ നിൽക്കരുത്. അങ്ങിനെയെന്തെങ്കിലും ഉണ്ടായാൽ അവര് നമ്മളോട് കടക്ക് പുറത്ത് എന്ന് പറയും. പിന്നെ ചുവന്ന നിറമുള്ള മാങ്ങന്റെ അച്ചാറ് എടുക്കാൻ മറക്കണ്ട അത് അവിടെയൊന്നും കിട്ടില്ല.
വിദേശത്ത് പോകുന്ന മന്ത്രിമാർക്ക് ആശംസകളുമായി ഹരീഷ് പേരടി . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വിദേശ പഠനത്തിനു പോകുന്ന പ്രിയപ്പെട്ട വിദ്യാർത്ഥികളെ..കോവിഡ് കലത്തിനു ശേഷം ടെക്നോളജി ഒരുപാട് പുരോഗമിച്ചതുകൊണ്ട് ഓൺലൈൻ ക്ലാസ്സ് വഴി പഠിക്കേണ്ട ഒരു കോഴ്സാണിത് എന്ന് ഈ ഭൂമി മലയാളത്തിൽ ജീവിക്കുന്ന എല്ലാവർക്കുമറിയാം..
എന്നാലും മക്കളുടെ ഒരു ആഗ്രഹമല്ലെ.. നടക്കട്ടെ എന്ന് കരുതിയാണ് നിങ്ങളെ പാവപ്പെട്ട നികുതിദായകരായ രക്ഷിതാക്കൾ മൂക്കറ്റം കടത്തിലാണെങ്കിലും അങ്ങോട്ട് പറഞ്ഞയ്ക്കുന്നത് എന്ന് മറക്കാതിരിക്കുക ... ക്ലാസ്സുകളിൽ നന്നായി ശ്രദ്ധിച്ച് പഠിക്കുക ... ക്ലാസ്സുകൾ കട്ട് ചെയ്ത് അവിടുത്തെ മലയാളി സ്വീകരണങ്ങളിൽ പങ്കെടുക്കരുത്...പ്രലോഭനങ്ങൾ പല വഴിക്കുമുണ്ടാവും.. ചീത്ത കൂട്ടുകെട്ടുകളിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക... പിന്നെ ഇവിടുത്തെ ശീലം വെച്ച് പഠിപ്പിക്കുന്ന അധ്യാപകരെ അങ്ങോട്ട് പഠിപ്പിക്കാൻ നിൽക്കരുത്..
അങ്ങിനെയെന്തെങ്കിലും ഉണ്ടായാൽ അവര് നമ്മളോട് കടക്ക് പുറത്ത് എന്ന് പറയും... നല്ല കുട്ടികളായി നന്നായി പഠിച്ച് മിടുക്കരായിവരുക ... നിങ്ങൾ തിരിച്ചു വന്നിട്ട് വേണം നമുക്കീ നാട് നന്നാക്കാൻ... കേരളത്തെ ലോകത്തിന്റെ മാതൃകയാക്കണം... നമുക്കും ഒരു നല്ല കാലം വരും... പിന്നെ ചുകന്ന നിറമുള്ള മാങ്ങന്റെ അച്ചാറ് എടുക്കാൻ മറക്കണ്ട... അത് അവിടെയൊന്നും കിട്ടില്ല...വിജയാശംസകൾ
https://www.facebook.com/Malayalivartha


























