കണ്ണീരടക്കാനാവാതെ...... മകളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോയ യാത്ര അന്ത്യയാത്രയായി..... സ്‌കൂട്ടറില്‍ പോകവേ മാതാവ് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

മകളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ സ്‌കൂട്ടറില്‍ പോയ മാതാവ് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു. നാലാഞ്ചിറ ഉദിയന്നൂര്‍ 'ജോയി ഭവനി' ല്‍ കായംകുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ ക്ലര്‍ക്ക് ജിജി ജോസഫിന്റെ ഭാര്യ പ്രീത ജിജി (39) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 3.15ന് നാലാഞ്ചിറ മണ്ണന്തല റോഡില്‍ കുരിശടി ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്ന് മകളെ കൊണ്ടു വരാനായി പോകുമ്പോള്‍ സ്‌കൂട്ടറിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടുകയായിരുന്നു.
നിലത്തേക്ക് മറിഞ്ഞു വീണ പ്രീതയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. ബസ് െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. ബസ് െ്രെഡവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പൊലീസ് .
ജീജ പി. ജിജി, ജീന പി. ജിജി എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് 3ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം നാലാഞ്ചിറ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക വലിയപള്ളി സെമിത്തേരിയില്‍ നടക്കും.
https://www.facebook.com/Malayalivartha


























