Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ഇങ്ങോട്ട് കുതിരകയറാൻ വരേണ്ട! ഇഡിയെ വിരട്ടി തോമസ് ഐസക്ക്... അമിത് ഷാ കട്ടകലിപ്പിൽ... പിറകെ വരുന്നത് മുട്ടൻ പണി... ഒരു പുല്ലും പേടിയില്ലെന്ന് തോമസ് ഐസക്

21 SEPTEMBER 2022 11:57 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) നടപടികൾ ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇഡി സമൻസ് അയച്ചതിലാണ് കടുത്ത രോഷം പ്രകടിപ്പിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നിരിക്കുന്നത്. ഇഡിക്കെതിരെ കോടതിയെ സമീപിച്ചതും കോടതി ഉന്നയിച്ച സുപ്രധാന ചോദ്യങ്ങളിൽ ഇതുവരെ ഇഡി വ്യക്തമായ മറുപടി നൽകാത്തതുമെല്ലാം അദ്ദേഹം എടുത്തു പറയുന്നു.

എന്തിനാണ് ഇഡി തനിക്ക് സമൻസ് അയച്ചതെന്നും എന്ത് ആവശ്യത്തിനാണ് തന്റെ സ്വകാര്യ വിവരങ്ങളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്ന് പറഞ്ഞതെന്നും തോമസ് ഐസക് ചോദിക്കുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് ഇ.ഡി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക ഘട്ടത്തിൽ വിവരങ്ങൾ തേടുന്നതെന്തിനാണന്നും ഹർജിക്കാരന്റെ സ്വകാര്യതയെ മാനിക്കണമെന്നും കോടതി പറഞ്ഞുവെന്ന് ഐസക് ഫേയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ ഇ.ഡിയോട് ഹൈക്കോടതി നിർദേശിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 10നായിരുന്നു ഇ.ഡി സമൻസുകൾക്കെതിരെ ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11ന് കേസ് പരിഗണിച്ചപ്പോൾ ഇ.ഡിക്ക് ഉത്തരമുണ്ടായിരുന്നില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഇ.ഡി തന്നെ പറഞ്ഞുവെന്ന് തോമസ് ഐസക് പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ തന്നെ ഇത്രയും വിവരങ്ങൾ തേടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

തുടർന്ന് കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിച്ചു. എന്നാൽ അന്ന് മറുപടി നൽകാൻ ഇ.ഡിക്ക് സാധിച്ചില്ല. കോടതി കൂടുതൽ സമയം അനുവദിച്ചു. ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോഴും ഇ.ഡി അധിക സമയം വേണമെന്ന ആവശ്യം ആവർത്തിക്കുകയായിരുന്നു. ഒന്നര വർഷത്തിലേറെയായി കിഫ്ബിക്കെതിരായ അന്വേഷണങ്ങൾ ആരംഭിച്ചിട്ട്. എന്നിട്ടും ഇപ്പോഴും താൻ ചെയ്ത കുറ്റം എന്താണെന്നോ, താൻ എന്തിന് രേഖകൾ ഹാജരാക്കണമെന്നോ വിശദീകരണം നൽകാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല എന്ന് തോമസ് ഐസക് പറയുന്നു.

സ്റ്റേ ഇല്ലെങ്കിലും എനിക്കെതിരായോ കിഫ്ബിക്കെതിരായോ ഒരു തുടർനടപടികളും സ്വീകരിക്കാൻ ഇ.ഡിക്ക് അനുവാദമില്ലെന്ന് അദ്ദേഹം വാദിക്കുന്നു. നിരന്തരമായി കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിച്ച് പീഡിപ്പിക്കുന്നതിനെതിരെ ഇഡിയ്‌ക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇഡി നിലവിൽ ആശയക്കുഴപ്പത്തിലാണ്.

പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ്. അതിനാൽ വല്ലതും കാലിൽ തടയുമെന്നു ചിന്തിച്ചിട്ടായിരിക്കും ഇഡി അന്വേഷണത്തിന് ഇറങ്ങി പുറപ്പെട്ടതെന്ന് തോമസ് ഐസക് വിമർശിച്ചു. ഇപ്പോഴും ഒന്നും അവർക്ക് തടഞ്ഞിട്ടില്ല. മുകളിൽ നിന്നുള്ള സമർദ്ദംമൂലമാണ് ഇഡി കേസ് അന്വേഷിക്കുന്നത്. എന്നാൽ വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാൻ വരേണ്ട എന്നും തനിക്ക് ഒരു പുല്ലും പേടിയില്ല എന്നുമാണ് തോമസ് ഐസകിന്റെ വാദം.

"കോടതിയിൽ മറ്റൊരു സംഭവവികാസവും കൂടി ഉണ്ടായിട്ടുണ്ട്. നിരന്തരമായി കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിച്ച് പീഡിപ്പിക്കുന്നതിനെതിരെ അവരും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഹാജരാക്കിയ രേഖകളും വസ്തുതകളും വീണ്ടും വീണ്ടും ഹാജരാക്കുന്നതിന് ഇ.ഡി ആവശ്യപ്പെടുന്നത് “application of mind” ഇല്ലാതെ കേസ് കൈകാര്യം ചെയ്യുന്നതിന്റെ സൂചനയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇത്തവണ കോടതി കിഫ്ബിയുടെ മറ്റൊരു വാദത്തിനുകൂടി പരിഗണന നൽകി. മസാലബോണ്ട് ഇറക്കിയിട്ടുള്ളത് കിഫ്ബി മാത്രമല്ലല്ലോ. മറ്റ് എത്ര ഏജൻസികളുടെ നടപടിക്രമം ഇ.ഡി അന്വേഷിച്ചിട്ടുണ്ട്? അവരിൽ നിന്ന് ഏതു വ്യത്യസ്ത രീതിയാണ് കിഫ്ബി അവലംബിച്ചത്? സെപ്തംബർ 18-നുള്ളിൽ ഇതിനുള്ള ഉത്തരവും സമർപ്പിക്കണം" - എന്ന് തോമസ് ഐസക് പറഞ്ഞു.

ചുരുക്കത്തിൽ ഇ.ഡി ആശയക്കുഴപ്പത്തിലാണ്. മുകളിൽ നിന്നുള്ള നിർദ്ദേശം കൊണ്ടായിരിക്കണം, സുപ്രിംകോടതി പാടില്ലെന്നു വിധിച്ചിട്ടുള്ള ഒരു “fishing and roving enquiry” യുമായി ഇ.ഡി ഇറങ്ങി പുറപ്പെട്ടത്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളല്ലേ, എന്തെങ്കിലും കാലിൽ തടയുമെന്നു ചിന്തിച്ചുകാണുമെന്ന് തോമസ് ഐസക് കൂട്ടിച്ചേർത്തു.

ഇപ്പോഴും ഒന്നും തടഞ്ഞു കിട്ടയിട്ടില്ല. ഇനിയൊട്ടു കിട്ടാനും പോകുന്നില്ല. എന്നാലും മുകളിൽ നിന്നുള്ള സമ്മർദ്ദം മൂലം അന്വേഷണം തുടർന്നേ തീരൂ. വാർത്തകൾ സൃഷ്ടിച്ചേ തീരൂ. അതിനായിരിക്കണം എന്നെ വിളിപ്പിച്ചത്. ഇനിയിപ്പോൾ രണ്ടിലൊന്ന് ഇ.ഡി കോടതിയിൽ പറഞ്ഞേ തീരൂ. 23-ാം തീയതി വരെ കാത്തിരിക്കാം. ഒറ്റ കാര്യമേ പറയാനുള്ളൂ - വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാൻ നോക്കണ്ട. ഒരു പുല്ലും പേടി ഇല്ല എന്ന് അദ്ദേഹം പരിഹസിച്ചിരിക്കുകയാണ്.

അതേസമയം, സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. സമൻസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്‌ബി ആവശ്യം കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.

കിഫ്ബിയുടെതല്ലാതെ മറ്റേതെങ്കിലും മസാല ബോണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടോയെന്ന് അറിയിക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുമുണ്ട്. മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനെന്ന പേരിൽ ഒന്നരവർഷമായി ഉദ്യോഗസ്ഥരെ ഇഡി ബുദ്ധിമുട്ടിക്കുകയാണെന്നു പരാതിപ്പെട്ടു കിഫ്ബി നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുൺ‍ നിർദേശം നൽകിയത്.

എന്നാൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെ ബാധിക്കുന്ന വിഷയമാണെന്നും പൊതുതാൽപര്യമുണ്ടെന്നും കിഫ്ബിക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ വാദിച്ചു. കൃത്യമായ സമയപരിധിക്കുള്ളിൽ എതിർ സത്യവാങ്മൂലം നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ മാത്രമല്ല, കുടുംബാംഗങ്ങളുടെ ഉൾപ്പെടെ സ്വത്ത് വിവരം തേടിയിട്ടുള്ള നടപടികൾ നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (5 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (5 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (5 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (8 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (9 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (9 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (9 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (9 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (10 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (10 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (12 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (12 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (12 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (12 hours ago)

Malayali Vartha Recommends