Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഉണ്ടെയില്ലാ വെടിയെന്ന്! റിഹാബിൽ അം​ഗമായി മന്ത്രി ദേവർ കോവിൽ? വെടിപൊട്ടിച്ച് സുരേന്ദ്രൻ

28 SEPTEMBER 2022 09:20 PM IST
മലയാളി വാര്‍ത്ത

നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷന്‍-കേരളയുമായി ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ ഐഎന്‍എല്ലുമായി ബന്ധമുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിക്കുന്നത്. ഐഎന്‍എല്‍ അധ്യക്ഷൻ തന്നെയാണ് റിഹാബ് കേരളയുടെയും അധ്യക്ഷന്‍. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ആണ് റിഹാബ് ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറിയെന്നുമാണ് സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്.

ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ നിന്നും മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റിഹാബ് ഫൗണ്ടേഷന്‍ ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന സംഘടനയാണ്. പിഎഫ്ഐയ്ക്ക് ഫണ്ട് നല്‍കുന്നതും റിഹാബ് ഫൗണ്ടേഷനാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

"ഐഎൻഎല്ലിന്റെ ഉന്നത നേതാവായ മുഹമ്മദ് സുലൈമാനും രാജ്യത്ത് തീവ്രവാദ ഫണ്ടിംഗ് നിരോധിച്ചിട്ടുള്ള സംഘടനകളിലൊന്നായ റിഹാബ് ഫൗണ്ടേഷന്റെ ചുക്കാൻ പിടിക്കുന്നു. തുറമുഖ മന്ത്രിയും ഐഎൻഎൽ ദേശീയ സെക്രട്ടറിയുമായ അഹമ്മദ് ദേവർകോവിലിനും റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ട്." സുരേന്ദ്രൻ ആരോപിച്ചു.

ഇത്തരമൊരു സംഘടനയുമായി ബന്ധമുള്ള ദേവർകോവിലിന് എങ്ങനെ സംസ്ഥാന മന്ത്രിസഭയിലെ അംഗമായും എൽഡിഎഫ് ഘടകകക്ഷി നേതാവായും തുടരാനാകുമെന്ന് ബിജെപി നേതാവ് ആശ്ചര്യപ്പെട്ടു. നിരോധിക്കപ്പെട്ട സംഘടനയുടെ തലവന്‍ എങ്ങനെയാണ് മന്ത്രി സഭയിലിരിക്കുന്നത് എന്ന സുപ്രധാന ചോദ്യമാണ് സുരേന്ദ്രൻ ഉയർത്തിയിരിക്കുന്നത്. നിരോധിത സംഘടനയുടെ അധ്യക്ഷന്‍ എങ്ങനെ ഇടതു മുന്നണിയില്‍ ഘടക കക്ഷിയായി പ്രവര്‍ത്തിക്കും.

മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുമെന്ന പ്രതിജ്ഞ ലംഘിച്ചു. ഇവര്‍ മുന്നണിയിലും മന്ത്രിസഭയിലും തുടരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ നിന്നും മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളരെ ​ഗുരുതരമായ ആരോപണമാണ് കെ. സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. അതിന് നിലവിൽ തുറമുഖവകുപ്പ് മന്ത്രി കൂടിയായ അഹമ്മദ് ദേവർ കോവിൽ തന്നെ രം​ഗത്ത് വന്നിട്ടുണ്ട്. ആരോപണങ്ങൾ ഒന്നും അദ്ദേഹം അം​ഗീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണം തള്ളി പാര്‍ട്ടി നേതൃത്വം.

റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമില്ലെന്ന് ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാനും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു. സുരേന്ദ്രന്റെത് അടുത്ത കാലത്തെ വലിയ വിവരക്കേടും അസംബന്ധവുമാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുടെ പ്രസിഡന്റ് മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് ഹാജരാക്കണം. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ഒരിക്കലും ബന്ധമില്ല. അങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അത് സുരേന്ദ്രന്‍ തെളിയിക്കണമെന്ന് വെല്ലുവിളിക്കുന്നു. ഐ.എന്‍.എല്ലിനും പോഷക സംഘടനകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനമുണ്ട്. അതിന് റിഹാബ് ഫൗണ്ടേഷന്റെ സഹായം വേണ്ട. റിഹാബിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് കണ്ടായിരിക്കാം മുഹമ്മദ് സുലൈമാന്‍ അതില്‍ നിന്ന് പിന്മാറിയതെന്നും കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.

റിഹാബ് ഫൌണ്ടേഷൻ തുടക്കത്തിൽ നല്ല സംഘടനയായാണ് പ്രവർത്തിച്ചിരുന്നതെന്നും പിന്നീട് തീവ്രവാദ സംഘങ്ങൾ നുഴഞ്ഞു കയറിയതോടെ മുഹമ്മദ് സുലൈമാൻ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും നേതാക്കൾ വിശദീകരിച്ചു. റീഹാബ് ഫൗണ്ടറിനുമായി നിലവിൽ മുഹമ്മദ്‌ സുലൈമാന് ബന്ധമില്ല. അദ്ദേഹമിപ്പോൾ ഐഎൻഎൽ പാർട്ടി പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ നൽകി മുന്നോട്ട് പോകുകയാണെന്നും നേതാക്കൾ വിശദീകരിച്ചു.

റിഹാബ് ഫണ്ടേഷനുമായി ബന്ധമില്ലെന്ന് ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാനും പ്രതികരിച്ചു. മുന്‍പ് ട്രസ്റ്റി അംഗമായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് അതില്‍ നിന്ന് പിന്മാറി. ഇപ്പോള്‍ റിഹാബിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഈ മറുപടി ഒട്ടും തൃപ്തികരമല്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

പിഎഫ്ഐ നിരോധനത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ- റിഹാബ് ഫൗണ്ടേഷൻ ബന്ധത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദം ഉയർന്നത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎൽ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവർകോവിലിനും അടുത്ത ബന്ധമെന്നായിരുന്നു ബിജെപി ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (34 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (1 hour ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (1 hour ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (2 hours ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (2 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (3 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (4 hours ago)

Malayali Vartha Recommends