മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിലുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ പങ്കിനെ കുറിച്ചും എൻ ഐ.എ അന്വേഷണം; സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ എൻ ഐ എയുടെ നിരീക്ഷണത്തിൽ

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് . ഇപ്പോൾ ഇതാ വളരെ നിർണായകമായ വിവരം പുറത്ത് വരികയാണ് . മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിലുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ പങ്കിനെ കുറിച്ചും എൻ ഐ.എ അന്വേഷണം തുടങ്ങിയിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ എൻ ഐ എയുടെ നിരീക്ഷണത്തിലാണ് .
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വർണ്ണക്കടത്തിൻ്റെ ആദ്യഘട്ടത്തിൽ ഇക്കാര്യം എൻ ഐ എ അന്വേഷിച്ചിരുന്നു. എന്നാൽ എൻ ഐ എ അന്വേഷണം അധിക നാൾ നീണ്ടു നിന്നില്ല. . എൻ ഐ എ അന്വേഷണം അട്ടിമറിക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടന്നു.എം.ശിവശങ്കറെ എൻഐഎ തങ്ങളുടെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സ്വർണ്ണക്കടത്ത് നടക്കുന്നുണ്ടെങ്കിലും അത് ദേശവിരുദ്ധ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന വസ്തുത എൻ ഐ എ യെ സംബന്ധിച്ചsത്തോളം ഞെട്ടിക്കുന്നതായിരുന്നു.
ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസും യു എ ഇ എംബസിയും പിന്തുണ നൽകിയെന്ന വിവരവും എൻ ഐ എ യെ സബന്ധിച്ച് ഞെട്ടിക്കുന്നതായിരുന്നു. സന്ദീപും സരിത്തും സ്വർണ്ണം കടത്തിയത് ഒരു മുൻ സി പി എം എം എൽ എ ക്ക് വേണ്ടിയായിരുന്നു . എന്തായാലും സ്വർണ്ണ കടത്ത് കേസിൽ എൻ ഐ എ അന്വേഷണം കൂടെ ഉണ്ടാകുമെന്ന നിർണ്ണായക വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha

























