ശ്രീറാം വെങ്കിട്ടരാമനെകലക്ടറാക്കി! പ്രതിഷേധിച്ചപ്പോൾ കണ്ടംവഴിയോടി സഖാക്കൾ ; സിപിഎമ്മിന്റെ നാണംകെട്ട പണിയ്ക്ക് തിരിച്ചടി ; കലക്ടറായി നിയമിച്ചത് ആരുടെ തീരുമാനം?; പ്രതിഷേധം കനത്തപ്പോള്‍ പിന്മാറിയത് നാണക്കേടായി; പാര്‍ട്ടിക്ക് അരശതമാനം വോട്ടുണ്ടാക്കിയിട്ട് മതി ഇടതുബദല്‍'; രൂക്ഷ വിമർശനം
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സിപിഎമ്മിന് രൂക്ഷവിമര്‍ശനം വൻ വിമർശനം. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ റവന്യൂവകുപ്പിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. മാത്രമല്ല ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധം കനത്തപ്പോള്‍ പിന്മാറിയത് നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം കൃഷി, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കൂടാതെ ആഭ്യന്തരവകുപ്പിനെതിരെയും വലിയ തോതില്‍ വിമര്‍ശനമുണ്ടായി. ചില പൊലീസുകാര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. ഇതേതുടർന്ന് മന്ത്രി ജിആര്‍ അനിലിന് പോലും നീതി കിട്ടിയില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ഇതോടൊപ്പം തന്നെ കേന്ദ്രനേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ഇപ്പോൾ ഇടതുബദല്‍ ഉണ്ടാക്കാന്‍ നടക്കുകയാണ് ദേശീയ നേതാക്കളെന്നും ഇവര്‍ ചെയ്യേണ്ടത് പാര്‍ട്ടിക്ക് അരശതമാനം വോട്ടുണ്ടാക്കുകയാണ് വേണ്ടതെന്നുമാണ് മലപ്പുറത്തുനിന്നെത്തിയ പ്രതിനിധികളുടെ പരിഹാസം. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ കാലത്തിനനുയോജ്യമായ നേതാക്കള്‍ വേണമെന്നും വിമര്ശനമുയര്ന്നുയ
https://www.facebook.com/Malayalivartha