Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പോലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെ വിട്ടു പോയത്; വലിയ ദുഃഖം ആണ് എനിക്കീ വേർപാട്; കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി! അതീവ ദുഃഖത്തോടെ ജേക്കബ് പുന്നൂസ്

02 OCTOBER 2022 10:02 PM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ ദുഃഖിതനായി ജേക്കബ് പുന്നൂസ്. അദ്ദേഹത്തിന്റെ ഓർമ്മകളാണ് അദ്ദേഹം പങ്കു വച്ചത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

അതീവ ദുഃഖത്തോടെയാണീ വാക്കുകൾ കുറിയ്ക്കുന്നത്.  കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻകഴിയാത്ത ആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർ ചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽ നിന്നു, യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ HCറാങ്കും 23 കൊല്ലത്തിൽ ASI റാങ്കുംഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തി.

അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസു വഴി പോലീസുകാർ കുടുംബ മിത്രങ്ങളായും സ്റ്റുഡന്റ്  പോലീസ്കേഡറ്റ്പദ്ധതി വഴി പോലീസുകാർ കുട്ടികൾക്ക് അദ്ധ്യാപകരായും അധ്യാപകർ സ്കൂളിലെ പോലീസ്ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെ ആയിരക്കണക്കിന്എക്സ്സർവീസ്കാരെ HomeGuard കളാക്കി പോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.

കേരളത്തിൽ ആദ്യമായി തണ്ടർബോൾട് commando ഉള്ള ബറ്റാലിയനും തീരദേശ പോലീസും കടലിൽ പോകാൻ പോലീസിന്ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രത സമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന്പോലീസിനെ വിളിക്കുന്ന സിവിൽ പോലീസ്ഓഫീസർ എന്ന വിളിപ്പേര്പോലീസിനു നൽകിയത്ശ്രീ കോടിയേരി ആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ police act നിയമസഭയിൽഅവതരിപ്പിച്ചതുംനടപ്പാക്കിയതും മറ്റാരുമല്ല.

എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നൽകി, പോലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക്‌ അനുഭവ വേദ്യമാക്കിയതും അദ്ദേഹം. ട്രാഫിക്ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽആദ്യമായി, ഒരു Mascot.

"പപ്പു സീബ്ര " കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി!! മൊബൈൽഫോൺ എന്നത്senior ഉദ്യോഗസ്ഥരുടെ വിലപ്പെട്ടസ്വകാര്യ അഭിമാനമായിരുന്ന 2009ൽ, ഇന്ത്യയിൽ ആദ്യമായി, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പോലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക mobile connection നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.

അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പോലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെ വിട്ടു പോയത്. വലിയ ദുഃഖം ആണ് എനിക്കീ വേർപാട് അഭിവാദനങ്ങൾ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends