കണ്ണീരോടെ.... തിരുവനന്തപുരത്ത് സ്‌കേറ്റിങ്ങിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം... കഴക്കൂട്ടത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപത്താണ് അപകടമുണ്ടായത്

കണ്ണീരോടെ.... തിരുവനന്തപുരത്ത് സ്‌കേറ്റിങ്ങിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം... കഴക്കൂട്ടത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപത്താണ് അപകടമുണ്ടായത്.
ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപത്തായി രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. സ്‌കേറ്റിങ്ങിനിടെ അമിതവേഗതയില്‍ എത്തിയ കാറിടിച്ചാണ് അപകടമുണ്ടായത്.
സ്‌കേറ്റിങ്ങിനിടെ അമിത വേഗതയില്‍ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























