Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിരൽകൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് അനങ്ങാതെ കിടന്നതോടെ മരിച്ചുവെന്ന് കരുതി അച്ഛൻ പിന്തിരിഞ്ഞു... പിന്നാലെ ഇയാൾ വീടിന് തീ കൊളുത്തി.... അച്ഛൻ തീയിടുന്ന സമയം അടുക്കളയിലെ വാതിൽ തുറന്ന് മകൻ രക്ഷപ്പെടു.. അമ്മയെ കൊന്നത് കണ്ണ് മുന്നിൽ ഞെട്ടൽ മാറാതെ മകൻ...

06 OCTOBER 2022 11:37 AM IST
മലയാളി വാര്‍ത്ത

 

കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെയാണ് എൻ ഐ ടി ക്വാർട്ടേഴ്‌സിൽ ദമ്പതികൾ തീപ്പൊള്ളലേറ്റു മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കോഴിക്കോട് എൻ ഐ ടി സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ടെക്‌നീഷ്യൻ അജയകുമാർ (56), ഭാര്യ ലിനി (48) എന്നിവരാണ് മരിച്ചത് ഇവർ കരുനാഗപ്പള്ളി സ്വദേശികളാണ് . സംഭവം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.ആത്മഹത്യ ചെയ്യുംമുൻപ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അജയകുമാർ ക്വാഴ്‌ട്ടേഴ്‌സിൽ എത്തിയത്.

 

 

 

 

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ മകൻ അർജിത്തിനെയും വകവരുത്താൻ ശ്രമിച്ചു. മകനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചു. എന്നാൽ വിരൽകൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് അനങ്ങാതെ കിടന്നതോടെ മരിച്ചുവെന്ന് കരുതി അജയകുമാർ പിന്തിരിഞ്ഞു. പിന്നാലെ ഇയാൾ തീ കൊളുത്തി. അജയകുമാർ തീയിടുന്ന സമയം അടുക്കളയിലെ വാതിൽ തുറന്ന് മകൻ രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ അർജിത്തിന് നേരിയ പൊള്ളലേറ്റു. ദമ്പതികളുടെ മകൾ കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ ബി ആർക്കിന് പഠിക്കുകയാണ്. ഇന്നലെയാണ് മകൾ വീട്ടിൽ നിന്ന് കോട്ടയത്തേയ്ക്ക് മടങ്ങിയത്.

 

 

 

 


ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം അജയകുമാർ അടുക്കളയിലെ പാചകവാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നു. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് തൊട്ടടുത്ത ക്വാർട്ട‌േഴ്‌സിലെ ജീവനക്കാരാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends