വടക്കാഞ്ചേരി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വടക്കാഞ്ചേരി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. അപകടത്തില്‍ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തുകയുണ്ടായി.
കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എറണാകുളം മാര്‍ ബസേലിയോസ് സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്.
അതേസമയം വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി.- ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച ഒന്‍പതുപേരുടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മരിച്ചവരില്‍ അഞ്ചുപേര്‍ വിനോദയാത്രയ്ക്കു പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
മറ്റൊരാള്‍ ഈ സ്‌കൂളിലെ കായികാധ്യാപകനും, മരിച്ച മറ്റു മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരാണ്. ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായ രോഹിത് രാജും മരിച്ച കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.
" f
https://www.facebook.com/Malayalivartha



























