Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..


സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിയെ വിലകുറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ട്രംപിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നില്‍ക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു..


ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്..അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്... പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു..

ആത്മനിയന്ത്രണം കൈവിടാതെ, മകന് ഫ്‌ളൈയിങ് കിസ്സ് നൽകി, നെഞ്ചോട് ചേര്‍ത്ത് പിടിച്ച ജഴ്‌സിയില്‍ ഉമ്മവച്ച് പതിവ് പോലെ മകനോട് പറഞ്ഞു.... 'ഓള്‍ ദ ബെസ്റ്റ്

07 OCTOBER 2022 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..

രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..

പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; കേരളത്തിലെ തൊഴിൽരംഗത്ത്‌ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

കൊച്ചിയിലെ പുതിയ ഐബിഎസ് ടാക്സി ഫ്ലീറ്റ്; ഡ്രൈവിംഗ് സീറ്റിൽ വനിതകൾ...

സമീപത്ത് നാടൻ തോക്കുകൾ: കൂലിപ്പണിക്കാരായ യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് ജീവനൊടുക്കിയതാകാമെന്ന് നിഗമനം...

ഏതാനും വർഷം മുമ്പ് തിരുവനന്തപുരത്തെ കോളജുകളിലെ ബാസ്കറ്റ് ബോൾ കോർട്ടുകളിൽ നിറഞ്ഞു നിന്ന താരമായിരുന്നു വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച രോഹിത്‌ രാജ്. മാർ ഇവാനിയോസ് കോളജിൽ 2016 മുതൽ 2019 വരെ ബികോം വിദ്യാർഥിയായിരുന്ന രോഹിത്‌ രാജ് ഒട്ടേറെ ടൂർണമെന്റുകളിൽ കോളജിനു വേണ്ടി കോർട്ടിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ചതായി അധ്യാപകരും സഹപാഠികളും ഓർമിക്കുന്നു. തൃശൂർ മടത്തറ സ്വദേശിയായ രോഹിത് ബാസ്കറ്റ് ബോൾ താരമെന്ന മികവിൽ സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയാണ് മാർ ഇവാനിയോസിൽ എത്തുന്നത്. താമസിയാതെ കോളജിലെ ബാസ്കറ്റ് ബോൾ ടീം അംഗമായി. സെന്റ് തോമസ് ഹോസ്റ്റലിൽ ആയിരുന്നു അക്കാലത്ത് താമസം. ബിരുദ പഠനശേഷം നാട്ടിലേയ്ക്ക് മടങ്ങിയെങ്കിളിലും രോഹിത്തിന്റെ തുടർപഠനവും മറ്റു വിവരങ്ങളും സഹപാഠികൾ അറിഞ്ഞിരുന്നു.

മുന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരമായിരുന്നു രോഹിതിന്റെ അമ്മ ലതിക. കുട്ടിക്കാലം മുതല്‍ രോഹിത് രാജിന്റെ ഓരോ യാത്രയും. മകന്‍ ഒരിക്കലെങ്കിലും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കണമെന്ന് ആഗ്രഹിച്ച ലതിക രോഹിത്തിനെയും കൊണ്ടായിരുന്നു കോര്‍ട്ടുകളില്‍ പരിശീലനത്തിന് പോയിരുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് ബാഗും ഭക്ഷണവും പാക്ക് ചെയ്ത് ഓള്‍ ദ ബെസ്റ്റ് പറഞ്ഞായിരുന്നു യാത്ര ആക്കുന്നതും. തൃശ്ശൂര്‍ നടത്തറയിലെ വീട്ടില്‍ നിന്ന് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് മകനെ യാത്രയാക്കി. രാത്രി മണ്ണുത്തിയില്‍ നിന്ന് അച്ഛനാണ് കെഎസ്ആര്‍ടിസി ബസ് കയറ്റി വിട്ടത്.

 

കോയമ്പത്തൂരില്‍ എത്തി എന്ന വിളി പ്രതീക്ഷിച്ചിരുന്ന കുടുംബം കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കേട്ടത് രോഹിതിന്റെ മരണ വാര്‍ത്തയായിരുന്നു. സംസ്ക്കാര ചടങ്ങുകൾക്കായി രോഹിത് രാജിന്റെ മൃതദേഹം തൃശൂര്‍ നടത്തറ മൈനര്‍ റോഡിലെ വീട്ടിലെത്തിച്ചപ്പോഴും അമ്മ ലതിക ആത്മനിയന്ത്രണം കൈവിട്ടില്ല. മകന് ഫ്‌ളൈയിങ് കിസ്സ് നല്‍കുകയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്ന അവന്റെ ജഴ്‌സിയില്‍ ഉമ്മവെയ്ക്കുകയും, പതിവ് പോലെ അപ്പോഴും മകനോട് പറഞ്ഞു.... 'ഓള്‍ ദ ബെസ്റ്റ്'. കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടിയ നിമിഷമായിരുന്നു അത്.

മക്കള്‍ രണ്ടുപേരും ബാസ്‌ക്കറ്റ്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കണം എന്നായിരുന്നു ലതികയുടെ ആഗ്രഹം. ഇതിനായി രോഹിതിനെയും മകള്‍ ലക്ഷ്മി രാജിനേയും അക്കാദമികളില്‍ ചേര്‍ക്കുകയും പരിശീലനത്തിന് സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും ചെയ്തു. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ടീമിനായി കളിച്ച രോഹിത് പത്തനംതിട്ട ജില്ലാ ടീമിൽ എത്തുകയായിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരിശീലനം കോയമ്പത്തൂരിലേക്ക് മാറ്റിയത്. അവിടെ ഡിപ്ലോമ പഠിക്കുകയും ചെറിയ ജോലി ചെയ്യുകയും ചെയ്തു. തമിഴ്‌നാട് ബാസ്‌ക്കറ്റ്‌ബോള്‍ ടീമില്‍ ഇടം കണ്ടെത്താനുള്ള ശ്രമവും തുടര്‍ന്നു. ഇതിനിടയില്‍ പൂജാ അവധിക്കായി നാട്ടിലെത്തിയ രോഹിത് തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KANNUR കണ്ണൂരിൽ മിന്നലേറ്റ് 2 മരണം  (11 minutes ago)

Palakkad ഇരുവരും കൂലിപ്പണിക്കാര്‍;  (16 minutes ago)

India-missile-test- പാകിസ്ഥാനെതിരെയുള്ള ബ്രഹ്മാസ്ത്രമോ?  (27 minutes ago)

AMERICA ഓപ്പറേഷൻ സിന്ദൂറും ചർച്ചയായി  (32 minutes ago)

Indian-Climate ആശങ്കയായി മാറ്റങ്ങൾ;  (42 minutes ago)

മകനെതിരായ ഇഡി സമന്‍സ്; മുഖ്യമന്ത്രിയുടെ ദുസ്വാധീനം ഉപയോഗിച്ച് ഒതുക്കി; ആഞ്ഞടിച്ച് കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ  (45 minutes ago)

പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; കേരളത്തിലെ തൊഴിൽരംഗത്ത്‌ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി ര  (51 minutes ago)

കിഫ്ബിയിലൂടെ സർക്കാർ നടപ്പിലാക്കുന്ന സ്‌കൂൾ അടിസ്ഥാനസൗകര്യ നവീകരണ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃക; ലോകത്തെ മാറ്റാനുതകുന്ന പുതിയ ആശയങ്ങൾ ജനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ രീതികളെ മാറ്റുക എന്ന  (1 hour ago)

സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ചിത്രം; 'ഒറ്റക്കൊമ്പൻ' ലൊക്കേഷനിൽ ജിജോ പുന്നൂസ്;  (2 hours ago)

ജിടെക്‌സ് ഗ്ലോബല്‍ 2025: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്തു  (2 hours ago)

കൊച്ചിയിലെ പുതിയ ഐബിഎസ് ടാക്സി ഫ്ലീറ്റ്; ഡ്രൈവിംഗ് സീറ്റിൽ വനിതകൾ...  (2 hours ago)

സമീപത്ത് നാടൻ തോക്കുകൾ: കൂലിപ്പണിക്കാരായ യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് ജീവനൊടുക്കിയതാകാമെന്ന് നിഗമനം...  (2 hours ago)

ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐ.ടി. പവലിയൻ തുറന്നു. പങ്കെടുക്കുന്നത് 28 കമ്പനികൾ  (3 hours ago)

ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ ടെക്നോപാര്‍ക്കിന്; വലിയ പങ്ക്- അര്‍മാഡാ. എഐ ഇന്ത്യ ഗവേഷണ വിഭാഗം മേധാവി  (3 hours ago)

ജി-സ്റ്റാറിനെ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഏസ് ടർട്ടിൽ - ഷോപ്പേഴ്‌സ് സ്റ്റോപ്പ് പങ്കാളിത്തം  (3 hours ago)

Malayali Vartha Recommends