Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 'ബബിയ'യ്ക്കു വിശ്വാസികളുടെ യാത്രാമൊഴി.... ബബിയയുടെ ഓര്‍മയ്ക്കായി ക്ഷേത്രത്തിനു മുന്നില്‍ 'ബബിയമന്ദിരം' സ്മാരകം നിര്‍മിക്കുമെന്ന് ക്ഷേത്രം അധികൃതര്‍

11 OCTOBER 2022 07:49 AM IST
മലയാളി വാര്‍ത്ത

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അത്ഭുതമുതലയെന്ന് വിശേഷിപ്പിക്കുന്ന ബബിയയ്ക്ക് വിശ്വാസികളുടെ യാത്രാമൊഴി. ബബിയയുടെ ഓര്‍മയ്ക്കായി ക്ഷേത്രത്തിനു മുന്നില്‍ 'ബബിയമന്ദിരം' സ്മാരകം നിര്‍മിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ .


കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ഞായര്‍ രാത്രി പത്തോടെ പൊങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് ജീവന്‍ നഷ്ടമായതായി കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ബബിയയുടെ സംസ്‌കാര ചടങ്ങുകള്‍ ക്ഷേത്രപരിസരത്ത് നടത്തി.

 


ബബിയയ്ക്ക് 80 വയസ്സുണ്ടെന്നു പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പ്രായാധിക്യം മൂലം ശനിയാഴ്ച ഉച്ചയോടെയാണു ബബിയയുടെ അന്ത്യം.

ഒരു മാസത്തോളമായി മുതല ഭക്ഷണം കഴിക്കുന്നതു കുറവായിരുന്നു. രണ്ടു ദിവസം മുന്‍പ് മംഗളൂരുവില്‍ നിന്ന് ഡോക്ടറെത്തി ആരോഗ്യനില പരിശോധിച്ചിരുന്നെന്നും ഭാരവാഹികള്‍ പറയുന്നു.

 


അതേസമയം ക്ഷേത്രത്തിലെത്തുന്നവര്‍ക്കും അല്ലാതെയുള്ളവര്‍ക്കും ബബിത എന്നും ഒരു കൗതുകമായിരുന്നു. ക്ഷേത്രത്തിലെ പ്രസാദമായ ശര്‍ക്കരയും അരിയുമാണ് ബബിയയുടെ ഇഷ്ട്ട ഭക്ഷണം.ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും ബബിയയെ കാണാന്‍ സാധിച്ചിരുന്നില്ല എന്ന വസ്തുതയും ഉണ്ട്.

ബാബിതയെ കാണാന്‍ ഒരു ഭാഗ്യത്തെ വേണം. തനിയെ ക്ഷേത്രകുളത്തില്‍ എത്തിയതെന്നാണ് ഐതിഹ്യം. ഒരു മുതല പോയാല്‍ ഈ കുളത്തില്‍ വീണ്ടുമൊരു മുതല എത്തുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.


ക്ഷേത്രപാലകനായി ബബിയയാണ് കണക്കാക്കിയിരുന്നത്. ഇടക്ക് ബബിയ ക്ഷേത്ര നടയില്‍ എത്തിയതു ഭക്തര്‍ക്കു കൗതുകക്കാഴ്ചയായിരുന്നു മേല്‍ശാന്തി രാത്രി നട അടച്ചു പോയാല്‍ ബബിയ ക്ഷേത്രസന്നിധിയില്‍ എത്താറുണ്ടെങ്കിലും പുലര്‍ച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാല്‍ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്.  

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends