നാട് കടക്കെണിയിൽ ആകുമ്പോൾ കുടുംബ യാത്ര; ടൂർ പോയത് റൗഡിയ്‌ക്കൊപ്പം! പിണറായിയുടെ തലയില്‍ തീ വീഴാതിരിക്കട്ടെ തമ്പുരാനേ; നാണമില്ലേ വിജയാ ; എരുമേലിയിലെ വാട്ടര്‍ സപ്ലെ 92 കോടി രൂപയുടേതാണ്. അപ്പോഴാണ് വിദേശ മലയാളികളില്‍ നിന്ന് 150 കോടിയുടെ ഫണ്ട് കിട്ടിയെന്ന് പറയുന്നത്; പിസി ജോര്‍ജ്

മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്ര നടത്തിയതിന് പിന്നാലെ വിമർശനങ്ങൾ നിരവധി ഭാഗത്ത് നിന്നും ഉയരുകയാണ്. എന്നാൽ വിവാദങ്ങൾ നിലനിൽക്കെ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും.
അതേസമയം മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെടുകയും ചെയ്‌തു.
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്‌ക്കെതിരെ ജനപക്ഷം നേതാവ് പിസി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിലൂടെ ആര്‍ക്ക് എന്ത് നേട്ടം കിട്ടാനാണ് മുഖ്യമന്ത്രി വിദേശത്ത് പോയതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇപ്പോഴും കേരളം മൊത്തം കടത്തിലാണ്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ വലിയ തുക ചെലവഴിച്ച് എന്തിന് വിദേശത്ത് പോയി.
അതുമാത്രമല്ല ഈ സമയത്തും ഭാര്യയെയും മകളെയും മകളുടെ കുട്ടിയെയും കൂട്ടിയാണ് പിണറായി വിദേശത്ത് പോയിരിക്കുന്നത്. അതിനൊപ്പം തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയായ റൗഡിയും പിണറായിയുടെ സംഘത്തിലുണ്ടെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha






















