Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്ര മനോഹര കവിതകള്‍... കുടുംബ ഐശ്വര്യം, ലോക പ്രശസ്തി തുടങ്ങി കള്ള സിദ്ധന്‍ ഷാഫി പറഞ്ഞതെല്ലാം ഫലിക്കുമെന്ന് ഒരിക്കലും കരുതിയില്ല; ഭഗവല്‍ സിംഗ്, ഭാര്യ ലൈലയുടേയും ലീലാ വിലാസങ്ങള്‍ ലോക പ്രശസ്തിയിലായി; ആരാരും കാണാത്ത ഹെകു കവിതകള്‍ തപ്പി മലയാളികള്‍; ഷാഫിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

12 OCTOBER 2022 08:51 AM IST
മലയാളി വാര്‍ത്ത

കുടുംബ ഐശ്വര്യത്തിനായി എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസ് മലയാളികളെയാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കുടുംബ ഐശ്വര്യം, ലോക പ്രശസ്തി എന്നിവയാണ് കള്ള സിദ്ധന്‍ ഷാഫി പറഞ്ഞത്. അതെല്ലാം ഇത്രപെട്ടന്ന് ഫലിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഭഗവല്‍ സിംഗ്, ഭാര്യ ലൈലയുടേയും ലീലാ വിലാസങ്ങളും ഷാഫിയുമായുള്ള ലൈംഗിക ബന്ധവുമെല്ലാം ലോകം മൊത്തമറിഞ്ഞു. ആരാരും കാണാത്ത ഭഗവലിന്റെ ഹെകു കവിതകള്‍ തപ്പി ഇറങ്ങിയിരിക്കുകയാണ് മലയാളികള്‍.

അതേസമയം അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുക.

പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. കടവന്ത്രയില്‍ താമസിക്കുന്ന പത്മം, തൃശ്ശൂര്‍ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹം ഡിഎന്‍എ പരിശോധനടക്കം പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്. എന്ത് പ്രശ്‌നങ്ങളും തീര്‍ക്കാനുള്ള വഴി തന്റെ കൈയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളുമായി പരിചയത്തിലാകുന്നത്. ജ്യോത്സനെന്ന് പരിചയപ്പെടുത്തി മകന്റെ അമിത മദ്യപാനം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചിരുന്നതായി ഷാഫിയുടെ സുഹൃത്തായിരുന്ന ഓമന വെളിപ്പെടുത്തി.

കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ച കേസില്‍ ഷാഫിക്കൊപ്പം പ്രതിയാണ് ഓമന. ലോട്ടറി വില്‍പനക്കാരിയായ ഓമനയെ ലോറി ഡ്രൈവറായിരിക്കുമ്പോഴാണ് ഷാഫി പരിചയപ്പെടുന്നത്. അന്ധവിശ്വാസിയായ ഓമനയുടെ വീട്ടില്‍ കുറ്റകൃത്യം നടന്നെങ്കിലും അന്ന് പീഡനത്തിലും കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓമന വഴി കൂടുതല്‍ സ്ത്രീകളുമായും ഷാഫി ബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.അഞ്ച് മാസം ജയിലില്‍ കിടന്ന ശേഷമാണ് അന്ന് ഷാഫി പുറത്തിറങ്ങിയത്.

അതേസമയം ഇലന്തൂരിലെ ഇരട്ടനരബലിയില്‍ പല കാര്യങ്ങളിലും വ്യക്തത വരാനുണ്ടെന്നും പല തെളിവുകളും കണ്ടെത്താനുണ്ടെന്നും ഡിഐജി ആര്‍.നിശാന്തിനി ഐപിഎസ് പറഞ്ഞു. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയില്‍ കോടതിയില്‍ ഹാജരാകും.

നരബലി കേസിലെ മുഖ്യസൂത്രധാരനായ ഷാഫി എന്ന റഷീദില്‍ നിന്നും വിശദമായി വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ പൊലീസിന്റെ ചോദ്യം ചെയ്യല്ലിനോട് സഹകരിക്കാത്ത നിലയുണ്ട്. രണ്ട് സ്ത്രീകളേയും കൊലപ്പെടുത്തിയത് മൂന്ന് പേരും ചേര്‍ന്നാണ്. നാല് കുഴികളിലായിട്ടാണ് രണ്ട് മൃതദേഹങ്ങളും കഷ്ണങ്ങളാക്കി കുഴിച്ചിട്ടത്. തെളിവെടുപ്പ് നാളെയും തുടരും. പ്രതികളെയെല്ലാം ഇന്ന് രാത്രി കൊച്ചിയിലേക്ക് കൊണ്ടു പോകും. നാളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടും.

വീട്ടിനുള്ളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ചില ആയുധങ്ങള്‍ കണ്ടെത്താനുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി നാളെ ഫോറന്‍സിക് പരിശോധന നടത്തും. വീടിനുള്ളില്‍ ഇനിയും വിശദമായി പരിശോധനകളുണ്ടാകും.

ഇവര്‍ക്ക് നിരവധി വായ്പകളെടുത്തിരുന്നു. ഈ കടബാധ്യത തീര്‍ക്കാനാവാതെ വിഷമിച്ച ഘട്ടത്തിലാണ് ഷാഫിയെ കണ്ടുമുട്ടിയത്. ദമ്പതികളുടെ കടബാധ്യതകളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും. ദമ്പതികളില്‍ നിന്നും ഷാഫി പണം കൈപ്പറ്റിയിട്ടുണ്ട്. ഈ പണം ഇയാള്‍ എങ്ങനെ ചെലവാക്കി എന്ന കാര്യവും പരിശോധിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends