Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാഫി മഹാസിദ്ധനാ... 75കാരി വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ചയാളാണ് ഭഗവല്‍ സിങിന്റെ മുന്നിലിട്ട് ഭാര്യയുമായി ബന്ധപ്പെട്ടത്; ശ്രീദേവിയെന്ന മുഹമ്മദ് ഷാഫിയുടെ വളര്‍ച്ച കഞ്ഞിക്കടയില്‍ നിന്ന്; പിന്നീട് വളര്‍ച്ച മിന്നല്‍ വേഗത്തില്‍; ഹോട്ടലായി പണമായി; മദ്യപിച്ച് സ്ഥിരം പ്രശ്‌നക്കാരന്‍

12 OCTOBER 2022 11:24 AM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂര്‍ ചെമ്പറക്കിയില്‍ 75 വയസുകാരി വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ഇന്നും മലയാളികളുടെ മനസിലുണ്ട്. വൃദ്ധയെ മാരകമായി മുറിവേല്പിച്ച് പീഡിപ്പിച്ച കേസില്‍ മുഹമ്മദ് ഷാഫിയെ 2020ല്‍ പുത്തന്‍കുരിശ് പൊലീസ് പിടി കൂടിയിരുന്നു. പീഡനത്തെ എതിര്‍ത്ത വൃദ്ധയുടെ മാറിടത്തില്‍ നിന്ന് തുട വരെ കത്തി കൊണ്ട് വരഞ്ഞു. നെഞ്ചിലും അടിവയറ്റിലും ആഞ്ഞു ചവിട്ടി. മുറിയില്‍ കത്തിച്ചു വച്ച മെഴുകുതിരി എടുത്ത് സ്വകാര്യ ഭാഗത്ത് സാരമായി പൊള്ളലേല്‍പ്പിച്ചു. കുടലിനും മൂത്രസഞ്ചിക്കും ആന്തരാവയവങ്ങള്‍ക്കും പരിക്കേറ്റ വൃദ്ധയുടെ ജീവന്‍ രക്ഷപ്പെട്ടത് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്.

ആ കേസിലെ പീഡന വീരനാണ് ഭഗവല്‍സിങിന്റെ ഭഗവാനെന്ന് ആരും കരുതിയില്ല. മുഹമ്മദ് ഷാഫിയെന്ന നരാധമന്റെ ക്രൂരതകള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. വൃദ്ധയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒരുവര്‍ഷം മുമ്പാണ് ഷാഫി എറണാകുളത്ത് എത്തിയത്. ഗാന്ധിനഗറിലെ ജി.സി.ഡി.എ ഹൗസിംഗ് കോളനിയിലായിരുന്നു കുടുംബസമേതം താമസം. ഷേണായീസ് റോഡിലെ വാടകക്കെട്ടിടത്തിലെ കഞ്ഞിക്കടയായിരുന്നു ഉപജീവനമാര്‍ഗം. രാവിലെ ഭാര്യയെയും മകളെയും ജീപ്പില്‍കയറ്റി കടയിലെത്തിച്ച് മുങ്ങും.

അവരാണ് കട നോക്കി നടത്തിയിരുന്നത്. എന്നാല്‍, പിന്നീട് മിന്നല്‍ വേഗത്തിലായിരുന്നു ഇയാളുടെ വളര്‍ച്ച. മൂന്നു മാസം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത കട വാടകയ്‌ക്കെടുത്ത് 'അധീന്‍സ്' എന്ന പേരില്‍ ഹോട്ടലാക്കി. സമീപത്തെ കടയുടമയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികരിക്കാന്‍ വ്യാപാരി തയ്യാറായില്ല.

മദ്യലഹരിയിലായിരുന്നു മര്‍ദ്ദിച്ചതെന്നും പിറ്റേന്ന് ക്ഷമ ചോദിച്ച് കരഞ്ഞതിനാല്‍ കേസുകൊടുത്തില്ലെന്നുമാണ് വിവരം. മദ്യപിച്ച് പതിവായി ബഹളമുണ്ടാക്കിയിരുന്ന ഷാഫിയുമായി അയല്‍വാസികള്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ല. പ്രശ്‌നങ്ങളും ഉണ്ടാക്കും. ഇക്കാരണത്താല്‍ ആദ്യ വാടക വീട്ടില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. വഴക്കാളിയായതിനാല്‍ ഇയാളുമായി ആരും അടുത്തിടപഴകിയിരുന്നില്ല.

പാവപ്പെട്ട സ്ത്രീകളെ വലയില്‍ വീഴ്ത്തിയത് തന്ത്രപൂര്‍വമാണ്. കൊല്ലപ്പെട്ട പദ്മം ഉള്‍പ്പെടെ തമിഴ്‌നാട് സ്വദേശികളായ ലോട്ടറി വില്പനക്കാരികള്‍ ഒത്തുചേര്‍ന്നിരുന്ന ചിറ്റൂര്‍ റോഡിലെ ലോട്ടറി തട്ടിലേക്ക് ഷാഫിയുടെ ഹോട്ടലില്‍ നിന്ന് അഞ്ച് മിനിട്ട് ദൂരമേയുള്ളൂ. പലരും ഷാഫിയുടെ കടയില്‍ നിന്ന് ഭക്ഷണവും കഴിച്ചിരുന്നു. ഇങ്ങനെയാണ് ഇവരുമായി പരിചയത്തിലായതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെ ഹോട്ടല്‍ പൊലീസ് സീല്‍ചെയ്തു.

2020 ആഗസ്റ്റ് ഒന്നിന് ഷാഫിയുടെ സുഹൃത്തായ പാങ്കോട് ആശാരിമൂലയില്‍ ഓമനയുടെ വീട്ടിലായിരുന്നു വൃദ്ധയെ പീഡിപ്പിച്ച സംഭവം നടന്നത്. ഈ വീട്ടില്‍ ഇയാള്‍ക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കാറുണ്ട്. പൂനെയില്‍ നിന്ന് സവാള ലോഡുമായി എത്തുമ്പോള്‍ സ്ത്രീയെ ഏര്‍പ്പാടാക്കി നല്‍കണമെന്ന് ഇയാള്‍ ഓമനയോടാവശ്യപ്പെട്ടിരുന്നു. ആരെയും കിട്ടാതെ വന്നപ്പോള്‍ മുന്നില്‍ എത്തിപ്പെട്ട ഓര്‍മ്മക്കുറവുള്ള വൃദ്ധയെ ഓമന പുകയില നല്‍കാമെന്ന് പറഞ്ഞ് ഷാഫിയുടെ മുന്നിലെത്തിച്ചു.

മദ്യലഹരിയില്‍ ഇയാള്‍ ഇവരെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പൊലീസ് കേസ്. പുത്തന്‍കുരിശ് പൊലീസ് ചെമ്പറക്കിയിലെ വീടുവളഞ്ഞ് പിടി കൂടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഷാഫി ശ്രമിച്ചു. സാഹസികമായാണ് അന്ന് ഡിവൈ.എസ്. പി സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കീഴ്പ്പെടുത്തിയത്.

അതേസമയം മുഹമ്മദ് ഷാഫി കളമശേരിയിലെ ഒരു സ്ത്രീയെ ചവിട്ടിക്കൊന്നിട്ടുണ്ടെന്ന് ഇയാളുടെ സുഹൃത്തും ഇടപ്പള്ളി സ്വദേശിയുമായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ബിലാല്‍ വെളിപ്പെടുത്തി. ഷാഫിക്ക് ലഹരിക്കച്ചവടമുണ്ടായിരുന്നു. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കൊച്ചിയില്‍ എത്തിച്ചിരുന്നു. രാത്രിയായാല്‍ മൂക്കറ്റം മദ്യപിക്കും. ലഹരിമരുന്നുകളും ഉപയോഗിക്കുമത്രെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends