Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവല്ലം ദുരഭിമാനക്കൊല... തിരുവല്ലത്ത് 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭര്‍ത്താവ് ആറ്റിലെറിഞ്ഞു കൊന്ന കേസ്... പിതാവ് ഉണ്ണികൃഷ്ണന് തലസ്ഥാന വിചാരണ കോടതി കുറ്റപത്രം നല്‍കി

12 OCTOBER 2022 09:36 AM IST
മലയാളി വാര്‍ത്ത

തിരുവല്ലം പാച്ചല്ലൂരില്‍ പട്ടിക ജാതിക്കാരിയായ ഭാര്യയില്‍ ജനിച്ച 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മേല്‍ ജാതിക്കാരനായ ഭര്‍ത്താവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ തിരുവല്ലം ദുരഭിമാന കൊലക്കേസില്‍ പ്രതിയായ പിതാവ് ഉണ്ണിയെന്ന ഉണ്ണികൃഷ്ണന് തലസ്ഥാന വിചാരണ കോടതി കുറ്റപത്രം നല്‍കി.

വിചാരണ കോടതിയായ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണനാണ് പ്രതിക്ക് കുറ്റപത്രം നല്‍കിയത്.



ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം ) , പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ 3 (2) (വി) എന്നീ വകുപ്പുകള്‍ ചുമത്തിയുള്ള കുറ്റപത്രമാണ് പ്രതിക്ക് നല്‍കിയത്. 2020 സെപ്റ്റംബര്‍ 25 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. നൂല് കെട്ടു ദിവസം നെടുമങ്ങാട് നിന്നും കുഞ്ഞിനെ ബന്ധുക്കളെ കാണിച്ചിട്ടു കൊണ്ടുവരാമെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് ബാസ്‌ക്കറ്റില്‍ ഒളിപ്പിച്ച് രാത്രി 7.30 മണിക്ക് മാലിന്യം കളയുന്നുവെന്ന വ്യാജേന തിരുവല്ലം ആറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് കേസ്.


25 ന് രാത്രി കുഞ്ഞിനെ ആറ്റിലെറിഞ്ഞ ശേഷം വീട്ടിലേക്ക് വരവെയാണ് ഇയാള്‍ തിരുവല്ലം പൊലീസ് കസ്റ്റഡിയിലായത്. കുഞ്ഞിനെയും ഭര്‍ത്താവിനെയും വൈകിയും കാണാത്തതിനാല്‍ കുഞ്ഞിന്റെ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.



ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നം ഉണ്ടായിരുന്നു. കുഞ്ഞിന്റെ മാതാവ് പട്ടികജാതിയില്‍പ്പെട്ട യുവതിയും പിതാവ് മേല്‍ ജാതിയില്‍ പെട്ടയാളുമാണ്. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം നടന്നത്.

നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണിക്കൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends