Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭഗവൽ സിംഗിനെ നാട്ടുകാർ തല്ലിക്കൊന്നു! പ്രതികാരമായി നഗ്നപൂജയും മാംസഭോജനവും: പൂർവ്വജന്മത്തിലെ ഭഗവൽ സിംഗ് ഇതായിരുന്നു....

12 OCTOBER 2022 09:41 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിൽ ചിദംബരം എന്ന സ്ഥലത്ത് താന്ദ്രിക വിദ്യകളിൽ അഗ്രകണ്യനായ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. അവരുടെ പക്കൽ ലോകത്തിലെ എല്ലാവരുടെയും പൂർവ ജന്മം രേഖപ്പെടുത്തിയ ഒരു രേഖയുണ്ട്. അത് പരിശോധിച്ചപ്പോൾ ബംഗാളിലെ ഒരു വൈദ്യ കുടുംബത്തിലായിരുന്നു തന്റെ കഴിഞ്ഞ ജന്മം എന്ന് ഭഗവൽ സിംഗ് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഒരിക്കൽ ഏതോ രോഗിക്ക് മരുന്ന് മാറി നൽകിയതിന് ആളുകൾ ഭഗവൽ സിംഗിനെ മർദ്ദിച്ച് കൊലപ്പെടുത്തുന്നു. തുടർന്നുള്ള ജന്മമാണ് ഇപ്പോഴത്തേത് എന്ന് അയാൾ കരുതി.

ഇത്തരം കാര്യങ്ങളിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു തിരുവല്ല സ്വദേശിയായ ഭഗവൽ സിംഗും ഭാര്യ ലൈലയും നരബലി നൽകിയാൽ സമ്പത്തും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് അവർ വിശ്വസിച്ചു. ഇത് തന്നെയാണ് കൊടും ക്രൂരതയിലേയ്ക്ക് നയിച്ചതും. ഐശ്വര്യത്തിനും സമ്പത്തിന് വേണ്ടിം പൂജ നടത്താന്‍ബന്ധപ്പെടുക എന്നായിരുന്നു ഏജന്റായി എത്തിയ മുഹമ്മദ് ഷാഫി വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ പങ്കുവച്ചത്. ശ്രീദേവി എന്ന പേരിൽ പങ്കുവച്ച ഈ പോസ്റ്റ് കണ്ട് ഷാഫിയെ ഭഗവല്‍ സിംഗും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. ഏകദേശം ഒന്നരവർഷം ശ്രീദേവി എന്ന പെൺകുട്ടിയായി ഷാഫി ഇവരുടെ വിശ്വാസം നേടിയെടുത്തു.

സമ്പദ്‌സമൃദ്ധി നേടാന്‍ ഏക വഴി നരബലിയാണെന്ന് അവരെ വിശ്വസിപ്പിച്ചു. ഇതോടെയാണ് ബലിദാനം നടത്താമെന്ന് ദമ്പതികള്‍ സമ്മതിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടി ദമ്പതികള്‍ വലിയൊരു തുക തന്നെ ഷാഫിക്ക് നല്‍കി. ഇതിന് ശേഷമാണ് ബലിക്കായുള്ള സ്ത്രീകളെ ഷാഫി കണ്ടെത്തുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് കാലടി സ്വദേശിനിയായ റോസ്ലിയെ തട്ടിക്കൊണ്ടു പോയ് നരബലി നല്‍കി. എന്നാല്‍ ഒരു നരബലികൊണ്ട് മന്ത്രവാദം ഫലം കണ്ടില്ലെന്നും ഒരാളെ കൂടി ബലി നല്‍കണമെന്ന് ഷാഫി പറഞ്ഞു.

ഇതിന് ശേഷമാണ് കടവന്ത്ര സ്വദേശിനിയായ പത്മയെ സെപ്റ്റംബര്‍ 26ന് കടത്തിക്കൊണ്ടു പോയത്. പത്മയെയും സമാനമായ രീതിയില്‍ ബലി നല്‍കി. പത്മയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയതോടെയാണ് നരബലി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ലോട്ടറി വില്‍ക്കുന്ന സ്ത്രീകളെയാണ് ഷാഫി ഇതിനായി തിരഞ്ഞെടുത്തത്. ഭാഗ്യം വില്‍ക്കുന്ന സ്ത്രീകള്‍ എന്ന് പറഞ്ഞാണ് ഇവരെ തിരഞ്ഞെടുത്തത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ ഷാഫി ഭഗവൽ സിംഗിന്റേയും ലൈലയുടേയും വീട്ടിൽ എത്തിച്ചത്. അഭിനയമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു നഗ്നപൂജ നടത്തിയത്. ഷാഫിയുടെ നേതൃത്വത്തിലായിരുന്നു പൂജ നടത്തിയത്.

പൂജയ്ക്കിടെ വൈദ്യന്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഇങ്ങനെ ചെയ്താൽ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ശരീരത്തിൽ നിന്ന് രക്തം വാർന്ന ശേഷം മൃതദേഹത്തിൽ നിന്ന് മാംസം എടുത്ത് പാകം ചെയ്തു പ്രതികൾ ഭക്ഷിക്കുകയും ചെയ്തു. രാത്രി മുഴുവൻ റോസ്‍ലിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം വീടിന് മുന്നിൽ തന്നെ കുഴിച്ചിടുകയായിരുന്നു ചെയ്തത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയെങ്കിലും ശാപത്തിന്‍റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും വീണ്ടുമൊരു നരബലി നടത്തിയാലേ ഐശ്വര്യം ലഭിക്കു എന്നു കരുതിയാണ് പ്രതികൾ രണ്ടാമത്തെ ഇരയെ തേടിയത്.

അങ്ങനെയാണ് പ്രതികൾ പത്മയെ കണ്ടെത്തുന്നതും നരബലിക്ക് ഇരയാക്കുന്നതും. റോസ്‍ലി നേരിട്ടതിന് സമാനമായ പീഡനം തന്നെയാണ് പത്മയും നേരിട്ടത്. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുക്കാൻ പ്രത്യേക മിടുക്കാണ് റഷീദിനുള്ളത്. ഈ കഴിവുപയോഗിച്ചാണ് ഇയാൾ ഇരകൾക്കായി വല വിരിച്ചത്. 2020 ഓഗസ്തിൽ കൊലഞ്ചേരിയിൽ 75 കാരിയെ പീഡിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2021-ൽ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ഷേശമാണ് റഷീദ് ആലുവ ചെമ്പറക്കിയിൽ നിന്നും താമസം മാറി കൊച്ചിയിലെത്തിയത്. ഗാന്ധി നഗറിൽ കുടുംബവുമൊന്നിച്ച് വാടകയക്കായിരുന്നു താമസം.

സ്വന്തമായി വീടില്ലെങ്കിലും വാങ്ങിച്ചതും വാടകയക്കെടുത്തതുമായി നിരവധി വാഹനങ്ങൾ റഷീദിനുണ്ട്. ഇവ മാറി മാറി ഉപയോഗിക്കാറാണ് പതിവ്. സ്ഥിരം മദ്യപാനി കൂടെയായ റഷീദിനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു. എട്ട് മാസം മുൻപ് കൊച്ചി ചിറ്റൂർ റോഡിൽ റഷീദ് കടമുറി വാടകയ്ക്കെടുത്തു. അദീൻസ് എന്ന പേരിൽ ഹോട്ടൽ തുടങ്ങി. ഇതിനിടയിലാണ് ഇരട്ടക്കൊലപാതകത്തിന് കെണി ഒരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends