Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവർണ്ണർ വിസി പോര് കടുക്കുന്നു; സെനറ്റ് പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം അനുസരിക്കാതെ സർവ്വകലാശാല; കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ ഇടത് സെനറ്റ് അംഗങ്ങൾ മാറി നിന്നു; ഈ യോഗം നിയമവിരുദ്ധമാണെന്നു ആരോപിച്ച് എൽഡിഎഫ് അംഗങ്ങളായ 64 പേർ രജിസ്ട്രാർക്ക് കത്തു കൊടുത്തു

12 OCTOBER 2022 10:03 AM IST
മലയാളി വാര്‍ത്ത

സെനറ്റ് പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം വീണ്ടും സർവ്വകലാശാല അനുസരിച്ചിട്ടില്ല. ഗവർണ്ണറുടെ ആ നിർദേശത്തെ തള്ളിയിരിക്കുകയാണ് കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ. പതിനൊന്നാം തീയതിക്ക് മുന്നേ തന്നെ കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്നായിരുന്നു ഗവർണ്ണർ കൊടുത്ത നിർദേശം.

എന്നാൽ ഗവർണ്ണറുടെ ഈ അന്ത്യശാസനത്തെ മാനിക്കാതെയുള്ള നിലപാടുകൾ ആണ് സെനറ്റ് അംഗങ്ങൾ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സെനറ്റ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഗവർണറുടെ നിർദേശ പ്രകാരം സെനറ്റ് പ്രതിനിധിയെ തെരെഞ്ഞെടുക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്.

പക്ഷേ ആ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുക്കാതെ ഇടത് സെനറ്റ് അംഗങ്ങൾ മാറി നിൽക്കുകയായിരുന്നു.. ഈ അംഗങ്ങൾ വിട്ട് നിന്നതിനാൽ യോഗം നടന്നില്ല.ഈ യോഗം നിയമവിരുദ്ധമാണെന്നു ആരോപിച്ച് എൽഡിഎഫ് അംഗങ്ങളായ 64 പേർ രജിസ്ട്രാർക്ക് കത്തു കൊടുക്കുകയും ചെയ്തു .

പൊതുവെ ക്വോറം തികയണമെങ്കിൽ 19 പേർ പങ്കെടുക്കണം എന്നതാണ് ചട്ടം. പക്ഷേ വിസി കൂടാതെ ഗവർണർ നാമനിർദ്ദേശം ചെയ്ത 2 പേരും 10 യുഡിഎഫ് അംഗങ്ങളും ഉൾപ്പെടെ 13 പേർ മാത്രമാണ് ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ 11 പേരും പ്രോ വൈസ് ചാൻസലറുംയോഗത്തിൽ ചേരാതെ വിട്ടു നിൽക്കുകയായിരുന്നു ആകെ സെനറ്റ് അംഗങ്ങളുടെ എണ്ണം . 103 ആണ് . നിലവിലുള്ള അംഗങ്ങൾ 91 ആണ് .

ഇപ്പോഴുള്ള അംഗങ്ങളുടെ അഞ്ചിലൊന്ന് മാത്രമാണ് ക്വോറം. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി രൂപീകരിച്ച സെർച്ച് കമ്മിറ്റി പിരിച്ചു വിടണമെന്ന ആവശ്യം ഉയർന്നിരുന്നു.എന്നാൽ ഇത് ഗവർണർ അംഗീകരിച്ചില്ല . മറിച്ച് പ്രതിനിധിയെ നിർദ്ദേശിക്കേണ്ട എന്നാണ് എൽഡിഎഫ് സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇപ്പോഴത്തെ ഘട്ടത്തിൽ പ്രതിനിധിയെ നിർദ്ദേശിക്കുന്നതിനു മാത്രമായി വിളിച്ച യോഗം ചേരുകയാണെങ്കിൽ തിരഞ്ഞെടുപ്പു നടത്തേണ്ടി വരുമെന്ന സ്ഥിതിയാണ് ഉള്ളത്. അതിനാലാണ് ക്വോറം ഇല്ലാതാക്കിയതെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

അതേസമയം കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡുകളിലേക്കുള്ള വിസിയുടെ പട്ടിക ഗവര്‍ണര്‍ നിഷ്ക്കരുണം നിരസിക്കുന്ന സാഹചര്യമുണ്ടായിരുന്നു. പട്ടിക സമർപ്പിച്ചപ്പോൾ യോഗ്യതയില്ലാത്തവരെ ഒഴിവാക്കാന്‍ ഗവർണർ നിര്‍ദേശം നല്‍കുകയായിരുന്നു.അതാത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽനിന്ന് ഒഴിവാക്കണമെന്നും ഗവർണ്ണർ നിർദേശിച്ചു.

പകരം യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കാൻ ഗവർണർ വിസിയോട് പറഞ്ഞിരുന്നു . ഗവർണറുടെ നിലപാട് വിസിക്കു കനത്ത പ്രഹരമായെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വിസി 72 പഠന ബോർഡുകൾ രൂപീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു . പ്രസ്തുത പഠന ബോർഡുകളിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായി. അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത 68 പേരെ അധ്യാപകർ എന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിക്കുകയും ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends