Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവം: കേരളം എവിടേക്കാണു പോകുന്നത്; നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി

12 OCTOBER 2022 10:05 AM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ രണ്ട് യുവതികളെ കഴുത്തറുത്ത് കഷണങ്ങളാക്കി കുഴിച്ചു മൂടിയ സംഭവം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുയാണ്.

കഴിഞ്ഞ ദിവസം ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ് ഉണ്ടായതെന്നും, കേരളം എവിടേക്കാണു പോകുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മാത്രമല്ല അത്യാധുനികരാകാനുള്ള നമ്മുടെ തത്രപ്പാടില്‍ നമുക്ക് എവിടെയൊക്കെയോ വഴി തെറ്റുന്നുണ്ടെന്നും, ആളുകള്‍ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള വരും തലമുറ ഇതെല്ലാം കണ്ടാണ് വളരുന്നത്. തന്റെ 54 വര്‍ഷത്തിനിടയില്‍ ഇത്തരമൊരു കാര്യം കേട്ടിട്ടില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

അതേസമയം തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവര്‍ നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായി. മാത്രമല്ല കൊച്ചിയില്‍ നിന്ന് രണ്ടു സ്ത്രീകളെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല തിരുവല്ലയിലെ ദമ്പതികള്‍ക്കു വേണ്ടിയാണ് പെരുമ്പാവൂരില്‍നിന്നുള്ള ഏജന്റ് കാലടിയില്‍നിന്നും കടവന്ത്രയില്‍നിന്നുമുള്ള സ്ത്രീകളെ കൊണ്ടുചെന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends