കണ്ണീരോടെ നാട്ടുകാര്‍.... തൃശ്ശൂര്‍ തിരുവില്വാമലയില്‍ ആത്മഹത്യക്ക് ശ്രമിച്ച നാലു പേരും മരിച്ചു...
കണ്ണീരോടെ നാട്ടുകാര്‍.... തൃശ്ശൂര്‍ തിരുവില്വാമലയില്‍ ആത്മഹത്യക്ക് ശ്രമിച്ച നാലു പേരും മരിച്ചു... ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അച്ഛനും മകനും ഇന്നാണ് മരിച്ചത്. ചോലക്കാട്ടില്‍ രാധാകൃഷ്ണന്, മകന് കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകന് രാഹുല്‍ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ തിരുവില്വാമലയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭാര്യയും ഇളയ മകനും മരിക്കുകയായിരുന്നു.
തിരുവില്വാമലയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ് രാധാകൃഷ്ണന്. ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. അതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് വ്യക്തമാക്കി പൊലീസ് .
"
https://www.facebook.com/Malayalivartha