Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എൽദോസിന്റെ ഫോൺ പരാതിക്കാരി മോഷ്ടിച്ചു! പരാതിയുമായി MLAയുടെ ഭാര്യ... അപമാനിച്ചു; കേസെടുത്തു, പിന്നാലെ MLA മുങ്ങി

12 OCTOBER 2022 09:11 PM IST
മലയാളി വാര്‍ത്ത

എൽദോസ് കുന്നപ്പിള്ളിലിനെതിരെ പീഡന പരാതിയുന്നയിച്ച അധ്യാപികക്കെതിരെ ഭാര്യ രംഗത്ത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെതിരെ പരാതി നൽകിയ യുവതി എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്ന് കാണിച്ചാണ് ഭാര്യ ഭാര്യ മറിയാമ്മ എൽദോസ് പൊലീസിൽ പരാതി നൽകിയത്. മോഷ്ടിച്ച ഫോൺ ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ എം.എൽ.എയെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു. എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്.

പരാതിയെക്കുറിച്ച് എൽദോസ് കുന്നപ്പിള്ളി ഇതുവരേയും പ്രതികരിച്ചിട്ടില്ല. എം.എൽ.എയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത സാഹചര്യത്തിൽ എൽദോസ് മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്. മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെ മാറി നിൽക്കാനാണ് എൽദോസിന്റെ പദ്ധതി.

എൽദോസ് കുന്നപ്പിള്ളിൽ തെറ്റുകാരനെന്ന് കണ്ടാൽ കർശന നടപടി സ്വീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോൺഗ്രസ് വയ്‌ക്കില്ല. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണത്തിന്റെ ഉത്തരം കിട്ടിയാൽ കേസിനെ ആസ്‌പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.

നേരത്തെ, തട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്ന അദ്ധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടു പോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതി ചേർത്തിട്ടുണ്ട്.

എന്നാൽ, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ പീഡന മൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്നാണ് പരാതിക്കാരി ഇന്ന് വാ‍ര്‍ത്താ സമ്മേളനത്തിൽ അറിയിച്ചത്. പരാതി ഒതുക്കിത്തീർക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരി നൽകിയ മൊഴി.

വിവാദം ശക്തമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ യുവതി, മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ചു. പരാതി വ്യാജമല്ലെന്നും, കഴിഞ്ഞ ജൂലൈ മുതൽ എൽദോസുമായി അടുപ്പമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ തന്റെ വീട്ടിൽ മദ്യപിച്ചെത്തി മർദിച്ചെന്ന് പരാതിക്കാരി മാദ്ധ്യങ്ങളോട് വെളിപ്പെടുത്തി. കോവളത്ത് വച്ച് മർദിച്ചപ്പോൾ പൊലീസിനോട് ഭാര്യയാണെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.

'കഴിഞ്ഞ മാസം 14-ാം തീയതിയാണ് എംഎൽഎ കോവളത്തുവച്ച് ഉപദ്രവിച്ചത്. ഇത് കണ്ടുനിന്ന നാട്ടുകാർ പൊലീസിനെ വിളിച്ചറിയിച്ചു. അതിന് ശേഷം പൊലീസിനോട് താൻ എംഎൽഎ ആണെന്നും, ഞാൻ ഭാര്യയാണെന്നും പറഞ്ഞു. വീണ്ടും വീട്ടിലെത്തി എന്നെ ഉപദ്രവിച്ചു. ശേഷം എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയതെന്നും അദ്ധ്യാപിക ആരോപിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends