Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭഗവൽ സിങ്ങ് സഖാവും കേരളം No 1 എന്ന് വിശ്വസിച്ചു... മുഖ്യനെ വലിച്ചു കീറി... കേരളം എവിടേക്കാണ് പുരോഗമിച്ചതെന്ന് സന്ദീപ് വാര്യർ

12 OCTOBER 2022 09:13 PM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരഹത്യയില്‍ ഇടതു സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിങ്ങ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു. ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും കേരളത്തിലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആഭിചാര കൊലകളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. എല്ലാ മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്കും ഇലന്തൂരിലും പ്രവർത്തകരുണ്ട്. സാമൂഹ്യ സംഘടനകളും സർക്കാർ സംവിധാനങ്ങളുമുണ്ട്. അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല. കേരളത്തിലെ മറ്റ് ഏത് ഗ്രാമത്തിലും ഇതുതന്നെ സംഭവിക്കും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്....

"മാറത്തെന്ന് അന്നെന്നെ
അടര്‍ത്തിയെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്"

പാലത്തിന്റെ തൂണ് ഉറപ്പിക്കാൻ നരബലി നടന്നിരുന്ന കാലത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ നിന്നും കേരളം എവിടേക്കാണ് പുരോഗമിച്ചത് ?

സ്വയം പുരോഗമന സമൂഹമെന്നും എല്ലാം തികഞ്ഞവരെന്നും വിലയിരുത്തുന്നവരാണ് നാം മലയാളികൾ. അങ്ങനെ മേനി നടിക്കുന്നതിനാൽ ആന്തരികമായ ദൗർബല്യങ്ങളെ പറ്റിയോ പുഴുക്കുത്തുകളെ പറ്റിയോ നാം ബോധവാന്മാരല്ല, ആത്മ പരിശോധനക്ക് തയ്യാറല്ല. നാം അന്യ സംസ്ഥാനങ്ങളുടെ കുറ്റങ്ങളും കുറവുകളും ഗവേഷണം നടത്തുന്നതിൽ വിദഗ്ദരുമാണ്.

നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിങ്ങ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു. ഇലന്തൂരിലും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകരുണ്ട്‌ , സാമൂഹ്യ സംഘടനകളുണ്ട്, സർക്കാർ സംവിധാനങ്ങളുണ്ട്. അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല.

കേരളത്തിലെ മറ്റ്‌ ഏത് ഗ്രാമത്തിലും ഇത് തന്നെ സംഭവിക്കും. ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും കേരളത്തിലാണ്. പക്ഷെ നാം സുഖ സുഷുപ്തിയിലാണ്. ഷൊർണൂരിലെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലിറങ്ങിയ സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്നും പ്രസക്തമാണ്. " കേരളം ഒരു ഭ്രാന്താലയമാണ് ".

അതേസമയം, കേരളത്തെ പിടിച്ചുകുലുക്കിയ ഇലന്തൂരിലെ നരബലി കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി ഷാഫിയ്ക്ക് മത ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും തുറന്നടിച്ചിരുന്നു. ഇയാളെ കുറിച്ച് മനസിലാക്കിയ വിവരങ്ങൾ പൊലീസ് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ഒരു പ്രതി പൊതു പ്രവർത്തകനും സിപിഎം നേതാവുമാണ്.

ഈ സംഭവത്തിൽ ഭരണ കക്ഷി നേതാക്കൾ അഭിപ്രായം പറയാൻ മടിക്കുന്നതെന്തുകൊണ്ടാണ്. പ്രതിയായ സി പി എം പ്രവർത്തകനെതിരെ സിപിഎം നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് പുറത്താണ് നരബലി സംഭവം നടന്നതെങ്കിൽ എങ്ങനെയാകുമായിരുന്നു ഇവിടത്തെ പ്രതികരണങ്ങൾ, സാംസ്‌കാരിക നായകൻമാർ എവിടെ പോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends