Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭഗവല്‍സിംഗ് സഖാവ് തന്നെ... സിപിഎം ഏറ്റുപറഞ്ഞു!

12 OCTOBER 2022 09:15 PM IST
മലയാളി വാര്‍ത്ത

ഇലന്തൂര്‍ നരബലി കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഭഗവല്‍സിംഗിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് ആദ്യംമുതലേ ശക്തമായ തര്‍ക്കങ്ങള്‍ നടന്നിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സിപിഎം സഹയാത്രികനാണെന്ന് സിപിഎം നേതൃത്വത്തിന് തന്നെ ഒടുവില്‍ ഏറ്റുപറയേണ്ടിവന്നു. പിണറായി വിജയനോടും , സ്വന്തം ജില്ലയിലെ മന്ത്രി വീണജോര്‍ജ്ജിനോടും അളവറ്റ ആരാധനയാണ് ഭഗവല്‍സിംഗിനുള്ളത്.

സിപിഎം സഹയാത്രികനാണ് ഭഗവല്‍ സിംഗ് എന്ന് സിപിഎം പത്തനംതിട്ട ഏര്യാ സെക്രട്ടറി പി.ആര്‍. പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രത്യേക ഭാരവാഹിത്വം ഒന്നുമില്ലെങ്കിലും എല്ലാ പാര്‍ട്ടി പരിപാടികളിലും ഭഗവല്‍സിംഗ് ഉണ്ട്. ഇദ്ദേഹത്തിനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായി അറിയാം. ഭഗവല്ഡസിംഗിന്റെയും ഭാര്യയുടെയും പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയിട്ടില്ലെന്നും ഏര്യ സെക്രട്ടറി പി.ആര്‍.പ്രദീപ് പറഞ്ഞു.


പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനമെന്നുമില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ബാബു അണ്ണന്‍ എന്നാണ് ഭഗവല്‍ സിംഗിനെ വിളിച്ചിരുന്നത്. സഖാക്കളില്‍ പലര്‍ക്കും ബാബുഅണ്ണന്‍ എന്ന പേര് മാത്രമേ അറിയാമായിരുന്നുള്ളൂ. കൂട്ടുകാരായ സഖാക്കളെ സിദ്ധനായെത്തിയ ഷാഫിയെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. എന്നാല്‍ അയ്യാള്‍ സിദ്ധനാണെന്ന് ആരോടും പറഞ്ഞിട്ടുമില്ല.

കൂട്ടുകാരന്‍ വീട്ടില്‍ വരുന്നു എന്നതിനപ്പുറം മറ്റ് വിവരങ്ങളൊന്നും അയല്‍ക്കാര്‍ക്ക് പോലും അറിയില്ല.സിപിഎം അംഗമല്ലെങ്കലിം സഹയാത്രികനായ ബാബു അണ്ണന്‍ പഞ്ചായത്തിന്റെ എല്ലാ പരിപാടികളിലും എത്തുമായിരുന്നു. ജനകീയാസൂത്രണത്തിന്റെ കമ്മിറ്റികളില്‍ സജീവമായിരുന്നു. കുടുംബശ്രീ വനിതകള്‍ക്കും , കുട്ടികള്‍ക്കും പഞ്ചായത്ത് സംഘടിപ്പിച്ച മോട്ടിവേഷന്‍ ക്ലാസുകള്‍ നയിച്ചിരുന്നത് ഭഗവല്‍ സിംഗായിരുന്നു. ഇടതു സഹയാത്രികന്‍ മാത്രമല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.


ഐശ്വര്യലബ്ദിക്കെന്ന പേരിലാണ് 52 വയസുള്ള പത്മയേയും, 49 വയസുള്ള റോസ്ലിയെയും വെട്ടിനുറുക്കി അതിക്രൂരമായ കൊലപാതകം നടത്തിയത്. സെക്‌സ് സിനിമയില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം തരാമെന്ന് മോഹിപ്പിച്ചാണ് രണ്ട് പേരെയും ഇലന്തൂരില്‍ ഭഗവല്‍സിംഗിന്റെ വീട്ടിലെത്തിച്ചത്. കൊലപാതകത്തിന് മുന്‍പ് സ്ത്രീകള്‍ രണ്ട് പേരും കൊടിയ ലൈംഗീക പീഡനത്തിനിരയായി. ശരീരത്തിലും ഗുഹ്യഭാഗങ്ങളിലും ആഴത്തില്‍ മുറിവുളുണ്ടാക്കി അതിഭയനാകമായ വേദന നല്കിയാണ് രണ്ട് തലകളും അറുത്തുമാറ്റിയത്.


കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മാറാനാണ് മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരം നരബലി നടത്തയതെന്ന് പേലീസ് പറയുന്നു, രണ്ട് കൊലപാതകങ്ങളും വീട്ടിനുള്ളില്‍ വെച്ചാണ് നടത്തിയത്. ഒരു മുറിയ്ക്കുള്ളില്‍ വെച്ച് രണ്ട് പേരെയു അറുത്ത് കഷ്ണങ്ങളാക്കി കുഴിച്ചുമൂടുകയായിരുന്നു. പുറത്ത് ഒരാളിന് സംശയം പോലും തോന്നാത്ത തരത്തില്‍ അതിവിദഗദ്ധമായിട്ടാണ് പ്രതികള്‍ കൃത്യം നടത്തിയത്. അതിനുശേഴും ഹൈക്കു കവിതകളുമായി ബാബുഅണ്ണന്‍ സഖാക്കള്‍ക്കിടയിലും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്കിടയിലും സജീവമായിരുന്നു. രണ്ടാം കൊലപാതകം നടത്തിയിട്ടും ദമ്പതിമാരില്‍ ആരിലും സംശയം ജനിപ്പിക്കുന്ന ഒന്നും അയല്‍ക്കാര്‍ക്ക് പോലും കാണാന്‍ കഴിഞ്ഞില്ല.


ഒരു മനുഷ്യനെ അടക്കാന്‍ ആറടി വേണമെന്നിരിക്കെ വെട്ടിനുറുക്കിയ മാംസകഷ്ണങ്ങള്‍ ഇട്ടുമൂടാന്‍ നാലടി വീതിയിലാണ് ബാബു കുഴി എടുപ്പിച്ചത്. പരിസരത്തെ വേസ്റ്റിട്ട് മൂടാനെന്ന വ്യജ്യേനയാണ് കുഴിയെടുപ്പിച്ചത്. ആയിരം ശമ്പളത്തന് നാട്ടിലെ കൂലിപണിക്കാരനെ കൊണ്ടാണ് കുഴി എടുപ്പിച്ചത്. പോലീസെത്തി മനുഷ്യമാംസം തിരയുമ്പോഴാണ് അയല്‍ക്കാര്‍ പോലും തൊട്ടടുത്ത് നടന്ന നരബലികളെ കുറിച്ച് അറിയുന്നത്.


ലൈംഗീക വൈകൃതത്തിന് ഉടമയാണ് ഷാഫി. ഷാഫിയുട െൈലംഗീക വൈകൃതങ്ങള്‍ ആസ്വദിക്കാനുള്ള ഒരിടമായി ഭഗവല്‍സംഗിന്റെ വീട് ഒരുക്കുകയായിരുന്നു. വീട്ടുകാരെ കൂടെ നിറുത്താണ് ഐശ്വര്യ ലബ്ദിക്കായി നരബലിയെന്ന ആയുധം ഇട്ടു കൊടുത്തത്. സത്രീകളുടെ ലൈഗീകാവയവങ്ങളില്‍ ആയുധങ്ങള്‍ കൊണ്ട് മുറിവേല്പിച്ച് രസിക്കുന്ന സ്വഭാവ വൈകൃതത്തിന് അിമയാണ ഷാഫി. ഭഗവല്‍സിംഗിനെയും ഭാര്യയേയും കൂടെ നിറുത്തി അയ്യാള്‍ അത് ആസ്വദിയ്ക്കുകയും ചെയ്തു. അടുത്ത ഊഴം ഭഗവല്‍ സിംഗ് ആയിരിക്കുമോയെന്നും ഭയമുണ്ടായിരുന്നു,

എന്നാല്‍ ലൈലയേയും ഇത്തരത്തില്‍ ക്രൂരപീഡനത്തിന് വിധേയമാക്കാമെന്ന കണക്കുക്കുട്ടല്‍ ഷാഫിയ്ക്കുണ്ടായിരുന്നു, എന്നാല്‍ പോലീസിന്റെ അന്വേഷണം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.
സഖാക്കളൊന്നും ഭഗവല്‍സിംഗിനെയും കുടുംബത്തെ ന്യായീകരിക്കാനിറങ്ങിയിട്ടില്ലെന്നത് ഭാഗ്യം. എന്നാല്‍ ഭഗവല്‍സിംഗിന്റെ ഭാര്യ ലൈലയും ഷാഫിയും ചേര്‍ന്നാണ് ഇതൊക്കെ ചെയ്തതെന്നും . , ഭഗവല്‍ സിംഗ് അതില്‍പെട്ടുപോയതാണെന്നും ഒന്ന് ഇറക്കി വിട്ടു നോക്കി. പക്ഷേ കേരള ജനതയും പ്രത്യകിച്ച് ഇലന്തൂര്‍കാരും ന്യായീകരിക്കാനെത്തിയവരെ പമ്പയാര്‍വഴി ഓടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends