Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിഫ്ബിയെ പൂട്ടിക്കെട്ടണം? കേന്ദ്രത്തിന്റെ കൊടും ചതി! ഇഡിയെ പേടിച്ച് ഐസക്ക് ഓടിക്കയറിയത് ഹൈക്കോടതിയിൽ

12 OCTOBER 2022 09:20 PM IST
മലയാളി വാര്‍ത്ത

ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു മുതല്‍ ഹാജരാകാതെ ഒഴികഴിവുകള്‍ പറഞ്ഞ തോമസ് ഐസക്ക് ഇപ്പോള്‍ ആശ്വാസം തേടി ഹൈക്കോടതിയില്‍. ഏതാനും ദിവസം മുന്‍പ് ഇഡി നിലപാട് കടുപ്പിച്ചതോടെയാണ് സമന്‍സില്‍ നിന്നും രക്ഷനേടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നാണ് ഹര്‍ജിയില്‍ കിഫ്ബിയുടെ വാദം. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ മറ്റൊരു നിലപാട്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ ‌വിദേശത്തുനിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്.

കിഫ്ബി വിദേശത്തു പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് ഇഡി കേസെടുത്തത്. സംശയകരമായ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് ചോദിച്ചറിയാനാണ് സമന്‍സ് അയച്ചതെന്നും ഇഡി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇതോടൊപ്പം മറ്റ് പല ആരോപണങ്ങളും അദ്ദേഹം കേന്ദ്രത്തിനെതിരെ ഉയർത്തിയിട്ടുണ്ട്.

കേന്ദ്ര വിവേചനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ നികുതി നഷ്ടം അടക്കമുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഐസക്കിന്റെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ മുദ്രാവാക്യം തന്നെ ഡബിള്‍ എഞ്ചിന്‍ വികസനമുണ്ടായാലേ സംസ്ഥാനം മുന്നേറൂ എന്നാണെന്നും, ഇതിനര്‍ത്ഥം ബിജെപി ഭരിച്ചാലേ മതിയായ സഹായം നല്‍കൂവെന്നു പച്ചയ്ക്കു പറയുകയാണെന്നും ഐസക്ക് തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തിന്റെ വികസനലക്ഷ്യം നോര്‍ഡിക് രാജ്യങ്ങളിലെ സാമൂഹ്യസുരക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പാക്കുകയാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അഭിപ്രായവ്യത്യാസം ഇല്ല. എന്നാല്‍ നോര്‍ഡിക് രാജ്യങ്ങളിലെ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയായി പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് ജനങ്ങള്‍ക്ക് ഈ ഉയര്‍ന്ന സാമൂഹ്യസുരക്ഷ നല്‍കാന്‍ കഴിയുന്നത്.

എന്നാല്‍ കേരളത്തിലെ നികുതി വരുമാനം നമ്മുടെ ജിഡിപിയുടെ 6.7 ശതമാനമേ വരൂ. കേന്ദ്രം പിരിക്കുന്നതുകൂടി എടുത്താല്‍പ്പോലും 12-13 ശതമാനമേ വരൂ. ഇതുവച്ച് എങ്ങനെയാണ് നോര്‍ഡിക് രാജ്യങ്ങളുടെ സാമൂഹ്യസുരക്ഷ കേരളത്തിനു നല്‍കാനാവുന്നത്? നമ്മള്‍ ഇന്ന് അല്ലെങ്കില്‍ നാളെ ഇതിന് ഉത്തരം കണ്ടെത്തിയേ തീരൂവെന്നും തോമസ് ഐസക്ക് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ ചര്‍ച്ചകള്‍ ആവശ്യമാണ്.

പക്ഷേ കേരള സര്‍ക്കാരുകളെ ഇകഴ്ത്തി കാണിക്കാനായി നികുതി പിരിക്കാത്തതുകൊണ്ടാണ് പ്രതിസന്ധിയെന്നു പറയുന്ന ചില രാഷ്ട്രീയക്കാര്‍ മാത്രമല്ല പണ്ഡിതന്മാരുമുണ്ട്. അവരില്‍ ചിലര്‍ വീണ്ടും വീണ്ടും തെളിവായി ഹാജരാക്കി കൊണ്ടിരിക്കുന്നത് കേരളത്തിലെ നികുതി കുടിശികയാണ്. ജി.എസ്.ടി, വാറ്റ്, വില്‍പ്പന നികുതി, കാര്‍ഷിക ആദായനികുതി എന്നീ ഇനങ്ങളിലായി നാളിതുവരെ കുടിശികയായി വിലയിരുത്തിട്ടുള്ളത് 20435 കോടി രൂപ വരും. ഇതു വലിയ സംഖ്യ തന്നെ. പക്ഷേ അതില്‍ 7155 കോടി രൂപ കേരള നികുതി വകുപ്പ് പിരിച്ച് എടുത്തിട്ടുണ്ട്.

591 കോടി രൂപയുടെ റെമിഷന്‍ കിഴിച്ചാല്‍ ഇനി ബാക്കിയുള്ള കുടിശിക ഡിമാന്റ് 12689 കോടി രൂപയാണ്. ഇതില്‍ 5421 കോടി രൂപ വിവിധ ജുഡീഷ്യല്‍ സ്റ്റേകളിലാണ്. കേസ് നടത്തി വിജയിക്കണം ഈ തുകകള്‍ പിരിച്ചെടുക്കാന്‍. ഉദാരമായ ആംനസ്റ്റി പ്രഖ്യാപിച്ചിട്ടും അവര്‍ ഒത്തുതീര്‍പ്പിനു തയ്യാറല്ല. കാരണം അവയില്‍ നല്ലൊരു ഭാഗവും ബെസ്റ്റ് ജഡ്ജ്‌മെന്റ് തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള അനുമാന ഡിമാന്റുകളാണെന്നും മുന്‍ ധനമന്ത്രി പറഞ്ഞു.

ഇപ്പോള്‍ 6300 കോടി രൂപ റിക്കവറി നടപടികളിലുള്ളത്. ഇതില്‍ എത്ര പിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഏതാനും വര്‍ഷം മുമ്പ് വിശദമായി പരിശോധിച്ചു. ഭൂരിപക്ഷവും സ്ഥാപനം ഇല്ലാതാവുകയോ ഉടമസ്ഥരുടെ പേരില്‍ വസ്തുവകകള്‍ ഇല്ലാത്തതുകൊണ്ടോ ജപ്തി ചെയ്യാന്‍ കഴിയില്ലായെന്ന് കളക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതാണ്.

പ്രധാനമന്ത്രിയുടെ മുദ്രാവാക്യം തന്നെ ഡബിള്‍ എഞ്ചിന്‍ വികസനമുണ്ടായാലേ സംസ്ഥാനം മുന്നേറൂ എന്നല്ലേ? എന്നുവച്ചാല്‍ ബിജെപി ഭരിച്ചാലേ മതിയായ സഹായം നല്‍കൂവെന്നു പച്ചയ്ക്കു പറയുകയാണ്. ഇന്നത്തെ വാര്‍ത്ത യുപിയില്‍ 8000 കോടി രൂപയുടെ പുതിയ റോഡും 5 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജും ആണ്. ഇത്തരത്തിലുള്ള കടുത്ത വിവേചനത്തിനെതിരെ മുഴുവന്‍ കേരളീയരും ഒന്നിച്ചു നില്‍ക്കണണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends