Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടകംപള്ളി വീട്ടിലായിരുന്നു നരബലി പദ്ധതി... പോലീസ് ഞെട്ടി ഉണർന്നു! അശ്ലീല ചിത്രത്തിന്റെ സെറ്റിം​ഗ്... മാറിടം അറുത്തു മാറ്റി, അതിക്രൂര കൃത്യം

12 OCTOBER 2022 09:22 PM IST
മലയാളി വാര്‍ത്ത

നരബലി എന്ന വാക്ക് കേട്ട ഞെട്ടലിലാണ് കേരളം. കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ തട്ടികൊണ്ടുപോയി പത്തനംതിട്ടയിലെ എലവൂരിൽ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ നിഗൂഡതയ‌്ക്ക് പിന്നാലെയാണ് മാദ്ധ്യമങ്ങളും സമൂഹവും. ദുർമന്ത്രവാദത്തിന്റെ പശ്ചാത്തലത്തിലാണ് പൈശാചികമായ നരബലി അരങ്ങേറിയതെന്നാണ് വിവരം.

നരബലി എന്ന വാക്ക് മലയാളികൾ ആദ്യമായി കേൾക്കുന്നതല്ല. പക്ഷേ അത് കേരളത്തിൽ നടക്കുമ്പോഴാണ് ഞെട്ടലും വ്യാപ്തിയും വർദ്ധിപ്പിക്കുന്നത്. കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ഈ ആഭിചാര കൊലപാതകത്തിൽ പിടിയിലായ ഭഗവൽ സിങ്ങും ലൈലയും നാട്ടുകാർക്കിടയിൽ ജീവിച്ചത് യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത തരത്തിലായിരുന്നു.

നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പണം തരാമെന്ന് പറഞ്ഞ് വഞ്ചിച്ചാണ് രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയത്. ജൂൺ ആറിനാണ് റോസ്ലിയെ കാണാതായത്. തുടർന്ന് ഓഗസ്റ്റ് 17 ന് മകൾ പോലീസിൽ പരാതി നൽകി. സെപ്റ്റംബർ 26 ന് പത്മയെയും കാണാതായി. പിന്നാലെ ഇവരുടെ സഹോദരിയും പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച കൊലപാകത്തിന്റെ ചുരുളഴിയുന്നത്.

കൊച്ചിയിൽ ലോട്ടറി വിൽപ്പനക്കാരായ സ്ത്രീകളെ തിരുവല്ലയിലെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായാണ് പ്രതികൾ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണ. പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്.

അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു. ഇതെല്ലാം ഷാഫി ഒറ്റയ്ക്ക് ചെയ്തതാണെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. മറ്റുചിലരുടെയും സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അതുപോലെ ഇയാൾ സംസ്ഥാനത്ത് കൂടുതൽ നരബലികൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാഫി സ്ത്രീകളെ തട്ടിക്കൊണ്ടുപോയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പത്മത്തിന് പത്തു ലക്ഷം രൂപ നൽകാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനമെന്ന് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടിൽ എത്തിച്ച ശേഷം കൈകാലുകൾ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാർന്നുശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. കഴുത്തറത്ത് രഹസ്യഭാഗത്ത് കത്തി കുത്തി കയറ്റി രക്തം പുറത്തേക്ക് ചീറ്റിക്കുകയായിരുന്നു.തുടർന്ന് ഈ രക്തം ശേഖരിച്ച് ദമ്പതികളുടെ വീടിന് ചുറ്റും തളിക്കുകയായുരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പാരമ്പര്യ വൈദ്യൻ കൊലയാളിയായിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ജനങ്ങൾ പ്രതികരിക്കുന്നത്. തിരുമൽ കേന്ദ്രമെന്ന തരത്തിൽ റോഡിരികിനോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. അതിന് പിന്നിലായി ആരും കാണാത്ത് തരത്തിലാണ് ഇവരുടെ ‘കടകംപള്ളി’ എന്ന വീട് സ്ഥിതി ചെയ്തിരുന്നത്.

മർമ്മ ചികിത്സ വിദഗ്ധൻ എന്നാണ് ഭവൽസിംഗ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആളുകൾ വന്നുപോകുന്നത് സംബന്ധിച്ച് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സമൂഹ മാദ്ധ്യമങ്ങളിലും പൊതു പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും നാട്ടുകാർ പറഞ്ഞു. ഹൈക്കു കവിത എഴുത്തുകാരൻ എന്ന നിലയിൽ സമൂഹമാദ്ധ്യമങ്ങളിൽ എഴുത്തുകളും പങ്കുവെച്ചിട്ടുണ്ട്.

ഇവരുടെ തിരുമൽ കേന്ദ്രത്തിൽ ചില അപരിചിതർ വന്നുപോയിരുന്നതായി നാട്ടുകാർ പറഞ്ഞു. തിരുമൽ നടക്കുന്നുവെന്നല്ലാതെ മറ്റ് വിവരങ്ങൾ അറിയില്ലെന്നും നാട്ടുകാരും അയൽവാസികളും വ്യക്തമാക്കി. ഇയാൾ പഠനം പൂർത്തിയാക്കി വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ വിസ ലഭിക്കാൻ കാലതാമസം നേരിടുകയും തുടർന്ന് തിരുമൽ കേന്ദ്രം ആരംഭിച്ച് ജീവിക്കുകയായിരുന്നു എന്നാണ് നാട്ടുകാർക്ക് അറിയാവുന്ന കഥ. സാമ്പത്തിക അഭിവൃത്തിയിക്കുവേണ്ടിയാണ് ദമ്പതികൾ ആഭിചാര കൊല നടത്തിയത്.

കേരളത്തിലെ തിരോധാന കേസുകളിലെ അന്വേഷണം വേഗത്തിലാക്കാൻ ഡിജിപിയുടെ നിർദ്ദേശം.പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടക്കുന്നതുമായി കേസുകളുടെ വിശദാംശങ്ങൾ നൽകാൻ ജില്ല പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.പത്തനംതിട്ട ഇലന്തൂരിലെ മനുഷ്യ കുരുതിയുടെ പശ്ചാത്തലത്തിലാണ് നടപടി.

രണ്ടുമാസംമുമ്പാണ് സ്ത്രീകളെ കാണാതായത് സംബന്ധിച്ച് വിവരം പൊലീസിന് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലായിരുന്നു. ഇതിനിടെയാണ് ഷാഫി എന്നയാൾ തിരുവല്ലയിലേക്ക് പോകാമോ എന്ന് ചോദിച്ച് തങ്ങളിൽ ചിലരെ സമീപിച്ചിരുന്നതായി ലോട്ടറി വില്പനക്കാരായ ചില സ്ത്രീകൾ പാെലീസിനെ അറിയിച്ചത്. കടവന്ത്രയിൽ കടനടത്തിയിരുന്ന ഷാഫിയെ ഇവർക്കെല്ലാം അറിയാമായിരുന്നു. ഇതിനിടെ ഒരു സ്ത്രീ ഇയാൾക്കൊപ്പം പോയി എന്ന വിവരവും ലഭിച്ചു. ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ അരുംകൊലയുടെ വിവരങ്ങൾ അയാൾ തുറന്നു പറയുകയായിരുന്നു.

ഭഗവൽ സിങ് സജീവ ഇടതുപക്ഷ പ്രവർത്തകനാണെന്ന് നാട്ടുകാർ പറയുന്നു. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയ വേളയിലുള്ള ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജും വീണാ ജോർജ് തെരഞ്ഞെടുപ്പ് ജയിച്ച വേളയിലുള്ള ചിത്രവും ഫേസ്ബുക്കിൽ ഇദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. അഭിവാദ്യങ്ങൾ സഖാവെ എന്നാണ് വീണയുടെ ചിത്രത്തിന് ഇദ്ദേഹം നൽകിയിട്ടുള്ള ശീർഷകം. ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പരിഹസിക്കുന്ന ട്രോളുകളും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends