Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവി വിരിച്ച വലയിൽ വൈദ്യൻ വീണു! തലയറുക്കും മുൻപ് ലൈലയുമായി കാമകേളി? പുറത്ത് വരുന്നത് നെഞ്ച് തകർക്കുന്ന വിവരം

12 OCTOBER 2022 09:26 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട ഇലന്തൂരില്‍ നരബലിയെന്ന പേരില്‍ പ്രതികള്‍ സ്ത്രീകളോട് ചെയ്ത ക്രൂരത വിവരിക്കാന്‍ കഴിയില്ലെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ. 10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഏജന്‍റ് ഷാഫി സ്ത്രീകളെ കൊണ്ടുപോയത്. കട്ടിലില്‍ കെട്ടിയിട്ട് കഴുത്തറുത്താണ് പത്മം, റോസ്‍ലിന്‍ എന്നീ സ്ത്രീകളെ കൊല ചെയ്തത്.

ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും പൂജ നടത്താന്‍ സമീപിക്കുക എന്ന ശിഹാബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടാണ് ദമ്പതികള്‍ സമീപിച്ചത്. നരബലി നടത്തിയാല്‍ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞ് ഷാഫി ഭഗവല്‍ സിങ് - ലൈല ദമ്പതികളില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയിരുന്നു. മുഹമ്മദ് ഷാഫി ശ്രീദേവി എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും പെണ്‍കുട്ടിയായി ചമഞ്ഞ് ഭഗവൽ സിങ്ങുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. സമ്പദ്‌ സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിങ്ങിനെ ‘ശ്രീദേവി’ എന്ന വ്യാജ അക്കൗണ്ടിലൂടെ ഷാഫി വിശ്വസിപ്പിച്ചു.

സിദ്ധന്റേത് എന്ന പേരിൽ മുഹമ്മദ് ഷാഫിയുടെ ഫോൺ നമ്പരും നൽകി. താൻ തന്നെയാണ് സിദ്ധനെന്ന് ശ്രീദേവി ഒരിക്കലും വെളിപ്പെടുത്തിയില്ല. മന്ത്രവാദത്തിന്റെ ഫലങ്ങൾ ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്കു വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും.

റോസ്‍ലിനെയാണ് ഷാഫി ആദ്യം സമീപിച്ചത്. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ജൂണില്‍ കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്‍ലിനെ കൂട്ടി കൊണ്ടുപോയി. ജൂണ്‍ 6നാണ് അതിക്രൂരമായി റോസ്‍ലിനെ കൊലപ്പെടുത്തിയത്. ഭഗവല്‍ സിങ്ങിന്‍റെ ഭാര്യ ലൈലയാണ് ആദ്യം കഴുത്തറുത്തത്. കൊലയ്ക്ക് മുന്‍പ് ശരീരത്തിലാകെ മുറിവേല്‍പ്പിച്ചു. സ്വകാര്യ ഭാഗങ്ങള്‍ വെട്ടി മുറിച്ചു. തുടര്‍ന്ന് മൃതദേഹം പല കഷണങ്ങളായി വെട്ടി നുറുക്കി കുഴിച്ചിട്ടു.

നരബലി നടത്തിയിട്ടും ജീവിതത്തില്‍ ഐശ്വര്യമുണ്ടായില്ലെന്ന് ഭഗവല്‍ സിങ് പരാതി പറഞ്ഞതോടെ രണ്ടാമതൊരു നരബലി നടത്തിയാല്‍ എല്ലാം ശരിയാകുമെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് സമാനമായ രീതിയില്‍ സെപ്തംബറില്‍ കടവന്ത്രയിൽ താമസിച്ചു ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തെ കൊലപ്പെടുത്തിയത്.

ഭഗവൽ സിങ്ങിന്റെ വീട്ടിൽ പൂജയ്ക്കെത്തിയ മുഹമ്മദ് ഷാഫി, പൂജയുടെ ഭാഗം എന്ന നിലയിൽ ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും പറയുന്നു. പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദേശം. ഇത് അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏൽപിക്കുകയായിരുന്നു.

റോസ്‍ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് ഇയാൾ അടുത്ത ഇരയെ തേടുന്നത്. വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു മുഹമ്മദ് ഷാഫിയുടെ ലക്ഷ്യം. പണം ലഭിക്കുമെന്നു കേട്ടതോടെ ഇരകളായ ഇരുവരും ഷാഫിയുടെ വലയിലാകുകയായിരുന്നു.

എന്നാൽ അവിടെയാണ് ഷാഫിക്ക് പിഴച്ചത്, പത്മത്തെ കാണാതെ വന്നതോടെ മകൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയത് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതിലേയ്ക്കു വഴി തെളിച്ചു. പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഷാഫിയെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി കൂടുതൽ കൊലപാതകങ്ങൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇലന്തൂര്‍ മണപ്പുറത്ത് പാരമ്പര്യ വൈദ്യനാണ് ഭഗവല്‍ സിംഗ്. അച്ഛനും അപ്പൂപ്പന്മാരും പാരമ്പര്യമായി തിരുമ്മു ചികിത്സ നടത്തുന്ന കേന്ദ്രമാണിത്. അവര്‍ നല്ല കൈപുണ്യമുള്ളവരായിരുന്നു. ആ പാരമ്പര്യം തന്നെ ഭഗവല്‍ സിംഗിനുമുണ്ടായിരുന്നു. നാട്ടുകാര്‍ അടക്കം നിരവധി പേര്‍ ദിവസവും ഇവിടെ തിരുമ്മലിന് എത്താറുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ ദിവസവും വന്നുപോകാറുണ്ട്.

മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയാലെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്ന ദക്ഷിണ മേഖല ഐജി. പി.പ്രകാശ് പറഞ്ഞു. ഇപ്പോള്‍ രണ്ടു കൊലപാതക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയോ എന്ന് അന്വേഷിച്ചുവരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends