Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവര്‍ണറുടെ അന്ത്യശാസനം! പുല്ലുവില കൊടുത്ത ഇടത് അംഗങ്ങളെ പൂട്ടാനൊരുങ്ങി.... പോര് വീണ്ടും കടുപ്പിച്ച്... മുഖ്യൻ നാട്ടിലെത്തുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകും

12 OCTOBER 2022 09:30 PM IST
മലയാളി വാര്‍ത്ത

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ 11 നു മുൻപു തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാസനം ഇടതു സെനറ്റ് അംഗങ്ങൾ അട്ടിമറിച്ചു. പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം വക വയ്ക്കാതെ സെനറ്റ് നിലകൊണ്ടു. ഇടത് അംഗങ്ങള്‍ ഒന്നാകെ ബഹിഷ്‌കരിച്ചതോടെ ഇക്കാര്യത്തില്‍ വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞു. ഇന്നലെ ചേരാനിരുന്ന സെനറ്റ് യോഗത്തിൽ നിന്ന് അവർ വിട്ടു നിന്നതിനാൽ യോഗം നടന്നില്ല.

ഇന്നലെ വൈകുന്നേരത്തിനകം സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ കണ്ടെത്തണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. അല്ലാത്ത പക്ഷം, സെനറ്റ് പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പു നല്‍കി. ഈ ഭീഷണിക്കു വഴങ്ങിയാണ് വൈസ് ചാന്‍സലര്‍ ഡോ: വി. പി. മഹാദേവന്‍ പിള്ള ഇന്നലെ സെനറ്റ് യോഗം വിളിച്ചത്.

വി.സിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും യു.ഡി.എഫ്. അംഗങ്ങളും ഉള്‍പ്പെടെ 13 പേര്‍ യോഗത്തിനെത്തി. 19 പേരാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്. മുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത് അംഗങ്ങള്‍ വിട്ടുനിന്നത്. യോഗം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി എൽഡിഎഫ് അംഗങ്ങളായ 64 പേർ റജിസ്ട്രാർക്ക് കത്തു നൽകിയിരുന്നു. ഇന്നലെ സെനറ്റ് യോഗം വിളിച്ച നടപടി നിയമ വിരുദ്ധമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതികരിച്ചു.

കേരളയിൽ ആകെ സെനറ്റ് അംഗങ്ങളുടെ എണ്ണം 103 ആണ്. നിലവിലുള്ള അംഗങ്ങൾ 91. നിലവിലുള്ള അംഗങ്ങളുടെ അഞ്ചിലൊന്നാണു ക്വോറം. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി രൂപീകരിച്ച സേർച് കമ്മിറ്റി പിരിച്ചു വിടണമെന്ന ആവശ്യം ഗവർണർ അംഗീകരിക്കാത്തതിനാൽ പ്രതിനിധിയെ നിർദേശിക്കേണ്ട എന്നാണ് എൽഡിഎഫ് നിലപാട്. പ്രതിനിധിയെ നിർദേശിക്കുന്നതിനു മാത്രമായി വിളിച്ച യോഗം ചേരുകയാണെങ്കിൽ തിരഞ്ഞെടുപ്പു നടത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് ക്വോറം ഇല്ലാതാക്കിയത്.

ജൂലൈ 15ന് നടന്ന സെനറ്റ് യോഗം സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുത്തിരുന്നെങ്കിലും ആഗസ്റ്റ് നാലിന് അദ്ദേഹം ഒഴിഞ്ഞു. തുടർന്ന് സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് ആഗസ്റ്റ് അഞ്ചിന് ഗവർണർ ഉത്തരവിട്ടു. ആഗസ്റ്റ് 20ന് ചേർന്ന സെനറ്റ് യോഗം, സെർച്ച് കമ്മിറ്റി രൂപവത്കരിച്ചത് ചട്ടവിരുദ്ധമാണെന്നും കമ്മിറ്റി റദ്ദാക്കണമെന്നുമുള്ള നിലപാട് ഗവർണറെ അറിയിച്ചിരുന്നു.

സെനറ്റ് ഒരു പ്രമേയം പാസാക്കിയാല്‍ 12 മാസം കഴിഞ്ഞേ പുനഃപരിശോധിക്കാവൂ എന്നാണ് വ്യവസ്ഥ. ഓഗസ്റ്റ് 20ന് ചേര്‍ന്ന സെനറ്റ് കൈക്കൊണ്ട തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഒരു മാസത്തിനകം പ്രത്യേക സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കണമായിരുന്നെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

സര്‍വകലാശാലാ നിയമത്തിനു വിരുദ്ധമായതിനാല്‍ ഇന്നലത്തെ യോഗത്തിന് തീരുമാനങ്ങള്‍ െകെക്കൊള്ളാന്‍ കഴിയുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ക്വാറം തികയാതെ വന്നതോടെ സെനറ്റിലെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. സര്‍വകലാശാലയില്‍ ഉണ്ടായിരുന്നിട്ടും യോഗത്തില്‍ ഇടത് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നതിനെ എം. വിന്‍സെന്റ് എം.എല്‍.എ. വിമര്‍ശിച്ചു. ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം നിലിവിലെ സാഹചര്യത്തിൽ പ്രതിനിധിയെ നിർദ്ദേശിക്കുന്നതിനു മാത്രമായി വിളിച്ച യോഗം ചേരുകയാണെങ്കിൽ തിരഞ്ഞെടുപ്പു നടത്തേണ്ടി വരും. അതിനാലാണ് ക്വോറം ഇല്ലാതാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്ന ഗവർണറുടെ പ്രതിനിധികളെ പിൻവലിക്കുന്നതും പരിഗണിച്ചേക്കും. സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നെങ്കിലും പി.വി.സി ഡോ.പി.പി. അജയകുമാർ ഇന്നലെയും പതിവുപോലെ ഓഫിസിൽ എത്തിയിരുന്നു.

ഗവർണർക്ക് വിശദീകരണം നൽകേണ്ടി വരാമെന്ന സാധ്യത മുൻനിർത്തി ഇന്നലെ പി.വി.സിയുടെ അധ്യക്ഷതയിൽ നടക്കേണ്ട കമ്മിറ്റി യോഗങ്ങൾ മാറ്റിവെച്ചു. അതോടൊപ്പം കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് വിളിച്ച സെനറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്ന ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യത. നോമിനികളെ പിൻവലിക്കുന്നത് അടക്കമുള്ള കാര്യം ഗവർണറുടെ പരിഗണനയിലാണ് . 13 ചാൻസലർ നോമിനികളിൽ രണ്ട് പേർ മാത്രമാണ് യോഗത്തിന് എത്തിയത്.

21 അംഗങ്ങൾ എത്തിയാൽ ക്വാറം തികയുമെന്നിരിക്കെ ചാൻസലർ നോമിനികൾ വിട്ടു നിന്നതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. യോഗത്തിൽ പങ്കെടുക്കാത്ത 11 പേരോടും ചാൻസലർ വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നോമിനികളെ പിൻവലിക്കാനുള്ള അധികാരവും ഗവർണർക്കുണ്ട്. 11 അംഗങ്ങളും മനപ്പൂർവം യോഗത്തിൽ നിന്ന് വിട്ടു നിന്നതാണോ എന്ന് പരിശോധിക്കും.

വിഷയത്തിൽ നിയമോപദേശം കൂടി തേടിയ ശേഷമാകും നടപടി. പല തവണ നിർദേശം നൽകിയിട്ടും സർവകലാശാല സെനറ്റ് പ്രതിനിധിയെ നിശ്ചയിച്ചു നൽകാത്തതും ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ടംഗ സെർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനാണ് രാജ്ഭവൻ ആലോചിക്കുന്നത്. കൂടാതെ, സിൻഡിക്കേറ്റ് പിരിച്ചു വിടുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends