Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരഭോജികൾ വീണ്ടും കേരളത്തെ ഞെട്ടിക്കുന്നു: രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ പത്മത്തെയും, റോസ്‌ലിനെയും കിടത്തി അറവുശാലയിലേത് പോലെ വെട്ടി നുറുക്കി:- കാമലീലയ്ക്ക് വേണ്ടത് വണ്ണമുള്ള തമിഴ് സ്ത്രീകൾ: ഭഗവൽ സിംഗിനെ കസേരയിൽ ഇരുത്തി, ലൈല ലൈംഗിക വേഴ്ച നടത്തിയത് 'കോടികൾ ഇറക്കാൻ തയ്യാറായ 'സേട്ടിന്' ഒപ്പം

13 OCTOBER 2022 11:08 AM IST
മലയാളി വാര്‍ത്ത

ഇലന്തൂർ നരഭോജികൾ വീണ്ടും കേരളത്തെ ഞെട്ടിക്കുന്നു. നരബലിക്കായി പത്മത്തെയും, റോസ്‌ലിനെയും വെട്ടിനുറുക്കിയത് അറവുശാലയിലേത് പോലെ. വീട്ടിലെ അറവ് കത്തികൊണ്ടാണ് വെട്ടിനുറുക്കിയതെന്നാണ് ലൈല പോലീസിന് നൽകിയ മൊഴി. രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ചാണ് മൃതദേഹങ്ങൾ തുണ്ടുതുണ്ടാക്കിയത്. മുമ്പ് അറവുകാരനായി ജോലി ചെയ്ത ഷാഫി സ്ത്രീകളെ മുന്നിൽ കിടത്തി വെട്ടി നുറുക്കുകയായിരുന്നു. വണ്ണമുള്ള തമിഴ് സ്ത്രീകളായിരുന്നു ഷാഫിയുടെ നോട്ടപുള്ളികൾ. മദ്യപിച്ചിരുന്ന സമയത്ത് വണ്ണമുള്ള സ്ത്രീകളെ കിട്ടിയാൽ എത്രകോടി വേണമെങ്കിലും നൽകാമെന്ന് ഷാഫി പറഞ്ഞിരുന്നതായി ഇയാളുടെ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തി. ഇത് അന്വേഷണ സംഘം ഗൗരവമായി എടുത്തിട്ടുണ്ട്.

ഒരു സേട്ടിന് വേണ്ടിയാണ് സ്ത്രീകളെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി കിട്ടുമായിരുന്നെന്നും പറഞ്ഞു. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ട്. ഇവർ തിരിച്ചുവരില്ലെന്നും ഷാഫി പറഞ്ഞിരുന്നു. ഏറെ ദുരൂഹത നിറച്ച് മുന്നിലെത്തിയ ആ 'സേട്ട്' ഷാഫി തന്നെയാണെന്ന് ഭാര്യ നബീസ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മൂന്ന് ലക്ഷം രൂപ മുദ്രാ വായ്പ എടുത്തിരുന്നു. ഇതിൽ ഒന്നര ലക്ഷം സുഹൃത്ത് കൈക്കലാക്കി.

ഈ പണം തിരിച്ചുകിട്ടാൻ വേണ്ടി സ്കോർപിയോ കാർ വാങ്ങി സേഠിന് മറിച്ചുവിൽക്കാമെന്നുള്ള നുണക്കഥ ഷാഫി മെനഞ്ഞിരുന്നു. ഇത് പണം തിരികെ കിട്ടാൻ വേണ്ടിയായിരുന്നു. മറിച്ചൊന്നും അറിയില്ല. ഷാഫി നരബലി ചെയ്യുമെന്ന് കരുതുന്നില്ല. കുറ്റം ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. കൊല്ലപ്പെട്ട സ്ത്രീകളെ പരിചയമുണ്ട്. മദ്യപിച്ചുവന്ന് ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതെല്ലാം സഹിച്ച് ഒപ്പം നിന്നിട്ടും ഷാഫി തന്നെയും വഞ്ചിച്ചെന്ന് നബീസ പറഞ്ഞു.


മുഹമ്മദ് ഷാഫിക്ക് ലൈംഗിക വൈകൃതത്തിന് ചികിത്സ നൽകണമെന്ന് 2020ൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കോലഞ്ചേരി പാങ്കോട് 74കാരിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിന്‍റെ അന്വേഷണ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കുന്നതെന്നും കേസ് അന്വേഷിച്ച പുത്തൻകുരിശ് എസ്.എച്ച്.ഒയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2020ൽ കോലഞ്ചേരിയിൽ വൃദ്ധയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിന്‍റെ അന്വേഷണത്തിലാണ് മുഖ്യ പ്രതിയായിരുന്ന മുഹമ്മദ് ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും ഇരയെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്നയാളാണെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകിയ പുത്തൻകുരിശ് എസ്.എച്ച്.ഒ സാജൻ സേവ്യർ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകി. ഷാഫിക്ക് ചികിത്സ അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ലൈംഗിക വൈകൃതത്തിനും പീഡനത്തിനും ഇരയാക്കിയിരുന്നത് 50വയസിന് മുകളിലുള്ളവരെ ആയിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ലൈംഗിക തൊഴിലാളികളായിരുന്നതിനാൽ പരാതികളും ഉണ്ടായിരുന്നില്ല. പാങ്കോട് വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിലാണ് ആദ്യമായി പരാതി എത്തിയത്. തുടർന്ന് പൊലീസ് ഇയാളുടെ ഭാര്യയുടെ അടക്കം മൊഴിയെടുത്താണ് ലൈംഗിക വൈകൃതം സ്ഥിരീകരിച്ചത്. എന്നാൽ ഈ കേസിൽ അഞ്ച് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഷാഫി വീണ്ടും പഴയപടി ആവുകയായിരുന്നു.

സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഏതു കുറ്റകൃത്യവും ചെയ്യാൻ മടിയില്ലാത്തയാളാണ് ഷാഫി. അതിനുള്ള അവസരമൊരുക്കാൻ എന്തു കഥയുമുണ്ടാക്കി ലക്ഷ്യത്തിലെത്തും. ലക്ഷ്യം പൂർത്തിയാക്കാൻ ഇരയെയും സാമ്പത്തിക നേട്ടം ഉറപ്പിക്കാൻ കൂട്ടുപ്രതികളെയും കൈയിലെടുക്കും. ഒരേസമയം സിദ്ധനായും ഏജന്റായും സേട്ടായും വേഷമിട്ട ഷാഫിയുടെ ഇടപാടുകളത്രയും ദുരൂഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends