Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാർട്ടി പ്രതിസന്ധിയിലാകുന്ന വേളയിൽ ഓരോ രക്തസാക്ഷിയെ സൃഷ്ടിച്ച് വിവാദങ്ങളിൽ നിന്നും തലയൂരാൻ നോക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഏറ്റവും വലിയ അഴിമതിക്കാരിയായി അഭിരമിക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! വികസനമെന്ന പേരിൽ വിദേശപര്യടനത്തിന് കുടുംബസമേതം സർക്കാർ ചെലവിൽ ടൂർ പോകുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ! സർക്കാരിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

13 OCTOBER 2022 10:06 AM IST
മലയാളി വാര്‍ത്ത

അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന പല ക്രൂരതകളും ഞെട്ടിപ്പിക്കുന്നതാകുന്നു. 'ഹൈക്കു കവിതയിലപ്പടി പുരോഗമനം നിറച്ച നരബലിക്കാരനും അവൻ്റെ ഭാര്യ തല മുറിച്ച ലൈലയും വിശ്വസിച്ച, പ്രവർത്തിച്ച പ്രസ്ഥാനം അന്തസ്സുള്ളതാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! അന്തസ്സിൻ്റെ പട്ടിക അനന്തമായി നീളുന്നതിനാൽ ഇനിയും എഴുതാനുള്ള ത്രാണിയും കെല്പ്പും എനിക്കില്ല എൻ്റച്ചോ..' എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വാളയാറിൽ തൂങ്ങി നിന്ന പിഞ്ചോമനകളുടെ ഘാതകർ വിശ്വസിച്ച, പ്രവർത്തിച്ച പ്രസ്ഥാനം അന്തസ്സുള്ളതാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! പിഞ്ചുമേനിയിൽ കാമം തീർത്ത് ഉത്തരത്തിൽ തൂക്കിയിട്ട വാളയാറിലെ ഘാതകന്മാർക്ക് രാഷ്ട്രീയം നോക്കി കുട പിടിച്ചത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!!

വണ്ടിപ്പെരിയാറിൽ പിഞ്ചു കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ച് ഒടുക്കം കെട്ടിത്തൂക്കിയ ഘാതകൻ വിശ്വസിച്ച, പ്രവർത്തിച്ച പ്രസ്ഥാനം അന്തസ്സുള്ളതാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ !! അരിമണി പോലെ കൂട്ടിവച്ച സമ്പാദ്യം പെറുക്കി ചെങ്കൊടി പ്രസ്ഥാനം കയ്യാളുന്ന സഹകരണ ബാങ്കിലിട്ട് ഒടുക്കം സർവ്വതും നഷ്ടപ്പെട്ട് കരയുന്ന പാവങ്ങൾ നാടിൻ്റെ അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! പാർട്ടി ആപ്പീസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ MLA യുടെ പീഡനത്തിൻ്റെ തീവ്രത നോക്കി നടപടി എടുക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! എതിർശബ്ദമുയർത്തിയ സ്വന്തം പാർട്ടിക്കാരനെ 51 വെട്ട് കൊണ്ട് നിശബ്ദനാക്കി, എന്നിട്ടും കലിയടങ്ങാതെ അദ്ദേഹത്തിൻ്റെ വിധവയെ സദാ പുലയാട്ടു പറയുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!!

പാർട്ടി പ്രതിസന്ധിയിലാകുന്ന വേളയിൽ ഓരോ രക്തസാക്ഷിയെ സൃഷ്ടിച്ച് വിവാദങ്ങളിൽ നിന്നും തലയൂരാൻ നോക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ! രക്തസാക്ഷികളുടെ പേരിൽ ബക്കറ്റ് പിരിവ് നടത്തി എന്നിട്ടതിൽ മുക്കാലും അടിച്ചു മാറ്റി ലോൽ സലാം വിളിക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും ലോക്കപ്പും ഉള്ളതിനാൽ പാർട്ടി നീതിയും നിയമവും നടപ്പാക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, ലഹരി മാഫിയ തുടങ്ങി കുളിമുറികളിലെ ഒളിഞ്ഞുനോട്ടത്തിൽ വരെ DYFI ലോക്കൽ സെക്രട്ടറി മുതൽ അണികൾ വരെ പങ്കാളിയാവുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!!

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഏറ്റവും വലിയ അഴിമതിക്കാരിയായി അഭിരമിക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! വികസനമെന്ന പേരിൽ വിദേശപര്യടനത്തിന് കുടുംബസമേതം സർക്കാർ ചെലവിൽ ടൂർ പോകുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ! മറ്റൊരാളുടെ കവിത അടിച്ചുമാറ്റി ചില്ലറ തിരുത്തൽ നടത്തി എ കെ പിസി ടി എയുടെ സര്‍വ്വീസ് മാഗസിനില്‍ സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!

കവിതാമോഷണത്തിന് കയ്യോടെ പിടിച്ചപ്പോൾ ആദ്യം കള്ളം പറഞ്ഞ് പിടിച്ചു നിന്നിട്ട് പിന്നീട് യഥാർത്ഥ കവിയോട് മാപ്പപേക്ഷിക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ! ഹൈക്കു കവിതയിലപ്പടി പുരോഗമനം നിറച്ച നരബലിക്കാരനും അവൻ്റെ ഭാര്യ തല മുറിച്ച ലൈലയും വിശ്വസിച്ച, പ്രവർത്തിച്ച പ്രസ്ഥാനം അന്തസ്സുള്ളതാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! അന്തസ്സിൻ്റെ പട്ടിക അനന്തമായി നീളുന്നതിനാൽ ഇനിയും എഴുതാനുള്ള ത്രാണിയും കെല്പ്പും എനിക്കില്ല എൻ്റച്ചോ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends