Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ...! മൂന്നു ദിവസമായി പൊതുപരിപാടികളിൽ നിന്ന്‌ വിട്ടുനിൽക്കുന്നു, എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും,എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച വാദം കേൾക്കും

13 OCTOBER 2022 10:14 AM IST
മലയാളി വാര്‍ത്ത

പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍. മൂന്നു ദിവസമായി എംഎൽഎ പൊതുപരിപാടികളിൽ നിന്ന്‌ വിട്ടുനിൽക്കുകയാണ്‌. യുവതിയുടെ പരാതിയിൽ കേസെടുത്തതോടെ ആണ് എംഎല്‍എ ഒളിവിൽ പോയത്. അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കവും തുടങ്ങിയിട്ടുണ്ട്.

എംഎൽഎ ഓഫീസും രണ്ടു ദിവസമായി തുറന്നിട്ടില്ല. എംഎൽഎയും ഓഫീസ്‌ ജീവനക്കാരും ഫോൺകോളുകളും എടുക്കുന്നില്ല. സംഭവത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എംഎൽഎ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച വാദം കേൾക്കും. ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ ഫയൽ ചെയ്തത്. ഹർജി അഡി.സെഷൻസ് കോടതിക്ക് വാദം കേൾക്കാൻ കൈമാറി.

എന്നാൽ പരാതിക്കാരി എല്‍ദോസിന്‍റെ ഫോണ്‍ മോഷ്ടിച്ചെന്നാണ് എംഎല്‍എയുടെ ഭാര്യയുടെ പരാതിയുടെ പോലീസ് ഇന്ന് ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. ഈ ഫോണ്‍ ഉപയോഗിച്ച്‌ എംഎല്‍എയ്ക്കെതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്‌തെന്നാണ് നിലവില്‍ എല്‍ദോസിനെതിരെയുള്ള കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends