Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ നരബലിക്ക് പിന്നിൽ തെളിയാ കഥകൾ ഇനിയും ഉണ്ടാവും..! ഷാഫി എന്ന കൊടും ക്രിമിനൽ മതഭീകരവാദ സംഘടനകളുമായി ബന്ധമുള്ളയാൾ..പോലീസ് എല്ലാം പറയണം പൊട്ടിത്തെറിച്ച് കെ സുരേന്ദ്രൻ....

13 OCTOBER 2022 10:32 AM IST
മലയാളി വാര്‍ത്ത

ഇലന്തൂരിലെ നരബലി കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷാഫിക്കെതിരെ ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്ത്. മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായാണ് സുരേന്ദ്രൻരംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ല. പിന്നിൽ തീവ്രവാദ സംഘടന സ്വാധീനം ഉണ്ടെന്നും ആരോപണം ഉന്നയിച്ചു.

 

 

 

സമഗ്രമായ അന്വേഷണം നടത്തണം. അത്യന്തം ക്രൂരമായ സംഭവമാണിത്. ഇതിനു പിന്നിൽ സിപിഎം പ്രവർത്തകനാണെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന് മുൻപിൽ നാടിന്റെ പ്രതിഛായ തകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് മനസ്സിലായ കാര്യങ്ങൾ തുറന്നുപറയാൻ പോലീസ് തയാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

 

 

 


മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണം. സിപിഎം എന്തുകൊണ്ടാണു പ്രതി ഭഗവൽ സിങ്ങിനെതിരെ നടപടി എടുക്കാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തിന് പുറത്തായിരുന്നു ഇത്തരമൊരു സംഭവമെങ്കിൽ എങ്ങനെയാകുമായിരുന്നു ഇവിടുത്തെ പ്രതികരണങ്ങൾ? നമ്മുടെ നാട്ടിലെ സാംസ്കാരിക നായകർ എവിടെ പോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

 

 

 

അതേസമയം സംസ്ഥാനത്ത് ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ പുതിയ നിയമ നിർമാണം വേണമെന്ന് സിപിഎം. അനാചാരങ്ങൾക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉണ്ടാകണം. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി. കുറ്റകൃത്യം പുറത്തെത്തിക്കാൻ കേരള പൊലീസ് നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്നും സിപിഎം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends