Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രത്തെ അറിയിക്കാതെ മുഖ്യൻ ദുബായിലേക്ക് പറന്നത് സ്വകാര്യ സന്ദർശത്തിന്, യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് നൽകിയ കത്തിൽ ദുബായി സന്ദർശനമില്ല, പിന്നിൽ അബൂദബിയിൽ താമസിക്കുന്ന മകനേയും കുടുംബത്തെയും സന്ദർശിക്കാനുള്ള നീക്കം, സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നും മുഖ്യമന്ത്രി

13 OCTOBER 2022 10:54 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം അവസാനിച്ചെങ്കിലും ഇതിന്റെ പേരിലുള്ള വിവാദങ്ങൾ തീരുന്നില്ല. അതിനുള്ള കാരണം മുഖ്യമന്ത്രി തന്നെ ഉണ്ടാക്കിവെച്ചിരിക്കുകയല്ലേ.പര്യടനം അവസാനിപ്പിച്ച് മടങ്ങവേ ദുബായിൽ സ്വകാര്യ സന്ദർശനത്തിലാണ് പിണറായിയും കുടുംബവും. യു.കെ, നോർവെ സന്ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദുബൈയിൽ എത്തിയത്. യാത്ര വിവാദങ്ങൾക്കിടെയാണ് യൂറോപ്പ് പര്യടനം കഴിഞ്ഞ് മടങ്ങവേയുള്ള ഈ സ്വകാര്യ സന്ദർശനം.

അബൂദബിയിൽ താമസിക്കുന്ന തന്റെ ഓമന പുത്രനേയും കുടുംബത്തെയും സന്ദർശിക്കാനായിരുന്നു ഈ നീക്കം. സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ എത്തിയ അദ്ദേഹം ഹോട്ടലിലാണ് താമസിക്കുന്നത്. ഭാര്യ കമലയും ഒപ്പമുണ്ട്.

എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി മുരളീധരൻ ആരോപിച്ചു. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന് ശേഷം ദുബൈയിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല സന്ദർശനത്തിനിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്തിന് വേണ്ടിയാണ് ഔദ്യോഗിക യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്ത ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് മടങ്ങിയത്.

മാത്രമല്ല, മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനാ ചട്ടപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിച്ചില്ല എന്നതിൽ കടുത്ത അതൃപ്തി രാജ്ഭവനും അറിയിച്ചിട്ടുണ്ട്. ഈ നടപടി കീഴ്‌വഴക്കം ലംഘിക്കുന്നതാണ് എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്. സാധാരണഗതിയില്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍, സര്‍ക്കാരിന്റെ നാഥനായ ഗവര്‍ണറെ കണ്ട് യാത്രാ പരിപാടികള്‍ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്.

ഇതാണ് കീഴ്‌വഴക്കം. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും യൂറോപ്യന്‍ പര്യടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ കണ്ണൂരിലെത്തിയിരുന്നു. അപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി യാത്രയെ കുറിച്ച് ഗവര്‍ണറോട് പറഞ്ഞത്.

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് ദുബായിലെ സ്വകാര്യ സന്ദർശനം.പോയതൊന്നും ഔദ്യോഗികമായി ആരേയും അറിയിക്കാത്ത മുഖ്യമന്ത്രി തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി കൊടുക്കേണ്ടതായി വരും. മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനാ ചട്ടപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിച്ചില്ല എന്നതിൽ രാജ് ഭവനും അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതുപോലെ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്നും വ്യക്തമായ മറുപടി മുഖ്യമന്ത്രിയുടെ വായിൽ നിന്ന് കേൾക്കാൻ പ്രതിപക്ഷവും കാത്തിരിക്കുകയാണ്. പോയതൊന്നും ഔദ്യോഗികമായി ആരേയും അറിയിക്കാത്ത മുഖ്യമന്ത്രി തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി കൊടുക്കേണ്ടതായി വരും.നിലവിൽ ദുബായിലെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി 14ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends