Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോർവ്വേയിലെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയുമായി ചർച്ച നടത്തി; 1952-ലെ നീണ്ടക്കരയിലെ ഇന്ത്യൻ നോർവ്വീജിയൻ പദ്ധതി മുതൽ മത്സ്യ രംഗത്തുള്ള സഹകരണം മുതൽ ആധുനിക മീൻ വളർത്തൽ, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു... വാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ യാത്രയുടെ അനുഭവ കുറിപ്പുമായി മന്ത്രി പി.രാജീവ്

13 OCTOBER 2022 11:01 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യൂറോപ്പ് സന്ദർശനം തുടക്കം മുതൽ തന്നെ വിാദമാണ് ഉടലെടുത്തത്. വിദേശയാത്ര എന്നതിനപ്പുറം മന്ത്രിമാർ നടത്തിയത് വിനോദയാത്ര ആണെന്നായിരുന്നു പ്രധാന വിമർശനം ഉയർന്നത്. ഭാര്യയെയും മകളെയും കൊച്ചുമകനെയും കൂട്ടിയുള്ള മുഖമന്ത്രിയുടെ യാത്ര അധികാരദുർവ്വിനിയോ​ഗത്തിന്റെ ഉദാഹരണമാണെന്ന ആരോപണമാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്.

കൂടാതെ യുറോപ്പ് സന്ദർശനത്തിന് പോയ മന്ത്രിമാരിൽ ഒരാളാണ് പി. രാജീവ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ യാത്രയുടെ അനുഭവ കുറിപ്പുമായി എത്തിയിരിക്കുകയാണ് മന്ത്രി പി.രാജീവ്. ഓരോ പരിപാടിയും വിശദമായി എഴുതാതെ തന്നെ ദീർഘമാണീ കുറിപ്പ് എന്നു പറഞ്ഞു തുടങ്ങി കൊണ്ടാണ് മന്ത്രിയുടെ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നും ഖത്തറിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ എഴുതിയതാണ് കുറിപ്പെന്നും മന്ത്രി പറയുകയും ചെയ്യുന്നുണ്ട്.


മന്ത്രിയുടെ കുറിപ്പിലെ ചില ഭാ​ഗങ്ങൾ ഇങ്ങനെ,

‘നോർവ്വേയിലെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയുമായി ചർച്ച നടത്തി. 1952-ലെ നീണ്ടക്കരയിലെ ഇന്ത്യൻ നോർവ്വീജിയൻ പദ്ധതി മുതൽ മത്സ്യ രംഗത്തുള്ള സഹകരണം മുതൽ ആധുനിക മീൻ വളർത്തൽ, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. കടലിനുള്ളിൽ മത്സ്യം ടണലുകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വളർത്തുന്നതിലും ആഴക്കടൽ മത്സ്യ ബന്ധനത്തിന് അത്യാധുനിക എ ഐ സംവിധാനം ഉൾപ്പെടെ ഉപയോഗിക്കുന്നതിലും സഹകരിക്കാമെന്ന് അവർ വ്യക്തമാക്കി’ എന്നാണ് മന്ത്രിയുടെ അവകാശവാദങ്ങളിൽ ഒന്ന്.

‘നോർവ്വീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി. പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, തുരങ്കപ്പാത നിർമ്മാണം, തീര ശോഷണം എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. ഏഴു കിലോമീറ്റർ അടിയിലെ പാറയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. നോർവ്വേയിൽ നൂറുകണക്കിന് തുരങ്ക പാതകളുണ്ട്. 23 കിലോമീറ്റർ നീളമുള്ളതും വിവിധ പാതകൾ ചേരുന്ന റൗണ്ടുകൾ ഉൾപ്പെടെയുള്ള തുരങ്കപ്പാത വരെയുണ്ട്.

കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ വിശദീകരിച്ച മുഖ്യമന്ത്രി എൻജിഐയുടെ പദ്ധതികൾ കേരളത്തിനു സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ വ്യക്തമാക്കി. വിദഗ്ദരുടെ കേരള സന്ദർശനത്തിനു ശേഷം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഡൊമനിക് ലെയ്ൻ വ്യക്തമാക്കി’ എന്ന് പി.രാജീവ് പറയുന്നു.

‘ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവ്വീസുമായി ആരോഗ്യ മന്ത്രിയും ബ്രിട്ടീഷ് എഡ്യുക്കേഷൻ കൗൺസിലുമായി വിദ്യാഭ്യാസ മന്ത്രിയും ചർച്ച നടത്തി. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഞാനും ഗ്രഫീൻ ധാരണാപത്രം ഒപ്പുവെയ്‌ക്കുന്ന ചടങ്ങിൽ അതേ സമയം പങ്കെടുത്തു. നാലു ലോകോത്തര സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവ്വകലാശാല ഗ്രഫീൻ ധാരണാപത്രം ഒപ്പുവെച്ചത് ചരിത്ര സംഭവമാണ്’ -എന്നിങ്ങനെ നീളുന്നു പി.രാജീവിന്റെ കുറിപ്പിലെ അവകാശവാദം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends