എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം..... തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
എല്‍ദോസ് എംഎല്‍എ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് കേസ്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും കോടതിയി ഹാജരാക്കി.
എംഎല്‍എയ്ക്ക് ജാമ്യം നല്‍കരുതെന്ന കടുത്ത നിലപാട് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ സ്വീകരിക്കും. എന്നാല്‍ യുവതി നല്‍കിയ പരാതിയിലെ വൈരുദ്ധ്യമാകും പ്രതിഭാഗം ജാമ്യം നേടിയെടുക്കാനായി ഉന്നയിക്കുക. തന്നെ എംഎല്‍എ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പൊലീസില്‍ യുവതി ആദ്യം നല്‍കിയ പരാതി. പിന്നീടാണ് മൊഴി മാറ്റി പീഡിപ്പിച്ചെന്ന പരാതി നല്‍കിയതെന്നും പരാതിക്കാരി നിരവധി കേസുകളില്‍ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇപ്പോഴും ഒളിവില്‍ തുടരുന്നു. അദ്ദേഹത്തിന്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളില്‍ നിന്ന് നാല് ദിവസമായി എംഎല്‍എ വിട്ടു നില്‍ക്കുന്നു. നേതാക്കള്‍ക്കോ പ്രവര്‍ത്തര്‍കര്‍ക്കോ എംഎല്‍എ എവിടെയാണെന്ന് അറിവില്ല.
" f
https://www.facebook.com/Malayalivartha



























