കേരള രാഷ്ട്രിയത്തിലെ വരാലിനെ പിടിക്കാൻ കിട്ടിയ ഈ അപൂർവ്വ അവസരം തിയ്യറ്ററുകളിൽ ചെന്ന് ആഘോഷിക്കുക; ഇത് കാഴ്ച്ചയുടെ വസന്തമാണ്; രാഷ്ട്രിയ കേരളത്തിന്റെ പുത്തൻ സൂചികയാണ്; 'വരാലിലെ' പ്രതിപക്ഷ നേതാവിനെതേടി അഭിന്ദനങ്ങൾ എത്തുമ്പോൾ നിറഞ്ഞ സന്തോഷമെന്ന് ഹരീഷ് പേരടി

വരാൽ എന്ന സിനിമയിൽ പ്രതിപക്ഷ നേതാവായി തകർത്തഭിനയിച്ചിരിക്കുകയാണ് ഹരീഷ് പേരടി വരാലിലെ പ്രതിപക്ഷ നേതാവിനെ തേടി അഭിന്ദനങ്ങൾ എത്തുമ്പോൾ നിറഞ്ഞ സന്തോഷമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
വരാലിലെ പ്രതിപക്ഷ നേതാവിനെതേടി അഭിന്ദനങ്ങൾ എത്തുമ്പോൾ നിറഞ്ഞ സന്തോഷം... പ്രിയപ്പെട്ട കണ്ണന്റെ ചടുലമായ സംവിധാന മികവും ,അനൂപിന്റെ തിരക്കഥയുടെ കലാമൂല്യമുള്ള കയ്യൊപ്പിനെ കുറിച്ചും , വലിയ വേഷങ്ങൾ ചെയ്തു തിമർത്താടിയവരെ കുറിച്ചും,
എന്തിന് ചെറിയ വേഷങ്ങൾ ചെയ്ത നടീനടൻമാരെ കുറിച്ചു വരെ പ്രേക്ഷകർ എടുത്തു പറയുമ്പോൾ വരാൽ കാണികൾ വിരിച്ച കാഴ്ച്ചയുടെ വലയിൽ ഉന്മാദ നൃത്തം ചവിട്ടുന്നു... കേരള രാഷ്ട്രിയത്തിലെ വരാലിനെ പിടിക്കാൻ കിട്ടിയ ഈ അപൂർവ്വ അവസരം തിയ്യറ്ററുകളിൽ ചെന്ന് ആഘോഷിക്കുക ... ഇത് കാഴ്ച്ചയുടെ വസന്തമാണ്...രാഷ്ട്രിയ കേരളത്തിന്റെ പുത്തൻ സൂചികയാണ്
https://www.facebook.com/Malayalivartha



























