പ്രവാസിയുടെ ഭാര്യ ശോഭന തിലക് 'വാസന്തിയമ്മ മഠത്തിലെ' ശോഭനാമ്മയായത് ജിന്ന് കൂടി: നാട്ടുകാരുമായി അടിപിടിയും ബഹളവും: വിവരമറിഞ്ഞ് നാട്ടിലെത്തിയ ഭർത്താവ് ശോഭനയുടെ ഉഗ്രരൂപം കണ്ട് ഞെട്ടി! പൊലീസ് സഹായത്തോടെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതോടെ ആഭിചാര ക്രിയകൾക്ക് തുടക്കം:- നഗ്നപൂജയ്ക്ക് പണം കുമിഞ്ഞു കൂടിയതോടെ 'ദേവി'യ്ക്ക് ഗുണ്ടകളുടെ അകമ്പടി- പഞ്ഞിക്കിട്ട നാട്ടുകാർക്ക് പറയാനുള്ളത്...

കൊച്ചുകുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദിനിയായ ദേവകി എന്ന ശോഭന പോലീസ് അറസ്റ്റിലായിരുന്നു. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിക്കുകയും വാസന്തി മഠം നാട്ടുകാർ അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
നാട്ടുകാർ രോക്ഷാകുലരായതോടെ നടത്തിപ്പുകാരി ശോഭനയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആറു വര്‍ഷമായി ഇവര്‍ ഇവിടെ മന്ത്രവാദ പ്രവര്‍ത്തനങ്ങളും പുജയും നടത്തി വരികയായിരുന്നു. ഇടക്കാലത്ത് ഡിവൈഎഫ്‌ഐ സമരത്തെ തുടര്‍ന്ന മഠം പൂട്ടിയിരുന്നു. വീണ്ടും പ്രവര്‍ത്തനം നടന്നു വരികയായിരുന്നു. പല തവണ ഇവിടുത്തെ ദുരൂഹത സംബന്ധിച്ച് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല.
കുട്ടിയെ മന്ത്രവാദം ചെയ്യുന്ന വീഡിയോ ഭീതി ജനിപ്പിക്കുന്നതാണ്. കുട്ടി നിലവിളിച്ചു കൊണ്ട് വീഴുന്നതും ചുറ്റിനും നില്‍ക്കുന്നവര്‍ നിലവിളി പോലെ പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആഭിചാര ക്രിയകളാണ് നടക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. കുമ്പഴക്കാരിയായ വാസന്തി എലിയറയ്ക്കലിലാണ് ആശ്രമം സ്ഥാപിച്ച് ആദ്യം ആഭിചാര ക്രിയകള്‍ തുടങ്ങിയത്. വിശ്വാസികള്‍ എത്തി തുടങ്ങിയതോടെ പണം കുമിഞ്ഞു കൂടി.ബ്ലേഡ് പലിശയ്ക്ക് കൊടുക്കുന്ന പണം തിരികെ പിടിക്കാനും സ്വന്തം സുരക്ഷയ്ക്കും ഗുണ്ടകളെയും നിയോഗിച്ചു. ഗുണ്ടാത്തണലില്‍ വളര്‍ന്ന വാസന്തി അങ്ങനെ പിടിച്ചെടുത്തതാണ് മലയാലപ്പുഴ പൊതീപ്പാടുള്ള വീട്. ഇത് പിന്നീട് വാസന്തിയമ്മ മഠം എന്ന പേരില്‍ ആശ്രമമാക്കി. വാസന്തിയമ്മ ഇവിടെ ദര്‍ശനം അനുവദിക്കുന്നത് ചൊവ്വയും വെള്ളിയുമാണ്.
ബാധ ഒഴിപ്പിക്കലൊക്കെ ഈ ദിവസങ്ങളിലാകും നടക്കുക. ഇതിനിടയ്ക്കുള്ള ദിവസങ്ങളിലും വരാറുണ്ട്. അത് അത്യാവശ്യക്കാര്‍ വിളിക്കുമ്പോഴാണെന്ന് മാത്രം. രാഷ്ട്രീയക്കാര്‍ക്കും പോലീസിനും കൃത്യമായി ഇവര്‍ പടി കൊടുത്തിരുന്നു. അതു കാരണമാണ് പരാതികൾ കിട്ടിയിട്ടും പോലീസ് കണ്ണടച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കുമ്പഴ സ്വദേശിനിയായ ഇവർ മുൻപ് മല്ലശേരിയിലും ഏലിയറയ്ക്കലിലും ആശ്രമങ്ങൾ സ്ഥാപിച്ചിരുന്നു. പതിനഞ്ചുവർഷങ്ങൾക്ക് മുൻപാണ് ശോഭനാതിലകും ഭർത്താവും രണ്ടു ആൺമക്കളും കൂടി മെഴുവേലിയിൽ വാടകവീട്ടിൽ താമസം തുടങ്ങിയത്.
പിന്നീട് ആ വീട് വിലയ്ക്ക് വാങ്ങി. അക്കാലത്ത് ഇവരുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടുകാരുമായി അടിപിടിയും ബഹളവുമുണ്ടായി. ചിലർ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചു ആറു പേർക്കെതിരെ ഇവർ പരാതിയും നൽകി. വിവരമറിഞ്ഞു നാട്ടിലെത്തിയ ഭർത്താവ് ഇവരുടെ കഥകൾ കേട്ട് ഞെട്ടി. പൊലീസ് സഹായത്തോടെ വീട്ടിൽ നിന്ന് ഇറക്കുകയായിരുന്നു. വീട് വിറ്റ ഭർത്താവ് രണ്ടു മക്കളെയും കൂട്ടി സ്വദേശത്തേക്ക് മടങ്ങി. ശോഭന സ്വദേശമായ കുമ്പഴയിലേക്കും മടങ്ങി. തുടർന്ന് ഏലിയറക്കലിൽ ആശ്രമം തുടങ്ങിയ ശോഭന നാട്ടുകാരെ ഇവിടേക്ക് ആകർഷിച്ചു. പിന്നീട് പേരുമാറ്റി വാസന്തിയമ്മയായി. കൂടോത്രം ചെയ്യാനും ആഭിചാര കർമ്മങ്ങൾക്കും നിരവധി പേർ ഇവിടെയെത്തി. വാസന്തി ചൂരൽ പ്രയോഗത്തിലൂടെയും അസഭ്യവർഷം നടത്തിയും കുട്ടികളെ നഗ്നരാക്കിയുമാണ് ആഭിചാരക്രിയകൾ നടത്തിയിരുന്നത്.
വാസന്തിയമ്മ മഠത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് ഏജന്റുമാരെയും നിയോഗിച്ചിരുന്നതായി വിവരമുണ്ട്. ആഭിചാരക്രിയകളുടെ ഭാഗമായി കുട്ടികളെ നഗ്‌നരാക്കിയതുമായി ബന്ധപ്പെട്ട് പരാതികളുമുണ്ടായിരുന്നു. നാട്ടുകാരെ വെല്ലുവിളിച്ച് കഴിഞ്ഞിരുന്ന വാസന്തിയെ പലർക്കും ഭയമായിരുന്നു. പലപ്പോഴും ബനിയനും ബർമുഡയുമായിരുന്നു ഇവരുടെ വേഷം. പൂജകൾക്കായി വരുന്ന സ്ത്രീകളുടെ വസ്ത്രം അഴിച്ചു മാറ്റിയ ശേഷം അസഭ്യവർഷം നടത്തും.
തുടർന്നാണ് ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ചൂരൽപ്രയോഗം. സ്വയം ദൈവമാണ് എന്ന് പറയുന്ന വസന്തിയുടെ അസഭ്യവർഷം കേട്ടാണ് അയൽവാസികൾ ഉറക്കമുണരുന്നത്. തന്റെ ദേഹത്തു ഒരുശക്തി കയറുമെന്നും ആ ശക്തിയാണ് അസഭ്യം പറയുന്നതും ബാധ മാറ്റുന്നതെന്നുമാണ് വാസന്തി പറയുന്നത്. രാത്രികാലങ്ങളിൽ ഇവിടെനിന്ന് അലർച്ചയും നിലവിളിയും പതിവായി കേട്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. മുമ്പ് ഇവിടെ താമസിച്ചിരുന്ന ചെറുപ്പക്കാരനെ കാണാതായതിൽ ശോഭനയ്ക്ക് പങ്കുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha























