പാലക്കാട്ട് 3 പെണ്‍കുട്ടികളടക്കം നാലു പേര്‍ മുങ്ങിമരിച്ചു

പാലക്കാട്ട് 3 പെണ്‍കുട്ടികളടക്കം നാലു പേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേനോന്‍പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള വയലിന് നടുവിലെ മണ്ണെടുത്ത കുഴിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാര്‍വതിയുടെ മകന്‍ കാര്‍ത്തികേയന്‍ (23), രാധ ദണ്ഡപാണിയുടെ മകള്‍ ധന്യ (21), നാഗരാജന്റെയും വസന്തകുമാരിയുടെയും മകള്‍ പവിത്ര (16), സഹോദരി സുമിത്ര (12) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. വോട്ടിങ് ആയതിനാല്‍ പ്രദേശത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കഞ്ചിക്കോട് നിന്ന് അഗ്‌നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha