നാളെ എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

കേരളത്തില്‍ നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക്. കേരള സര്‍വ്വകലാശാലയിലെ സംഘര്‍ഷത്തില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതിലാണ് പ്രതിഷേധം. ഇന്നലെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത് ഗവര്‍ണര്‍ സര്‍വ്വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നു എന്നാരോപിച്ചാണ്. അറസ്റ്റിലായ 30 പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha