Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളെ ആഭിചാരക്രിയകൾക്ക് വിധേയയാക്കിയ വാസന്തി പ്രവാസിയുടെ ഭാര്യ, നാട്ടിലെത്തിയ ഭർത്താവ് ഭാര്യയുടെ കഥകൾ കേട്ട് ഞെട്ടി, വാസന്തിയമ്മ മഠത്തിലേക്ക് ആളുകളെ ആകർഷിച്ചത് ആ കാരണത്താൽ, ശോഭനാതിലക് മന്ത്രവാദിനിയായ വാസന്തിയായത് ഇങ്ങനെ...!

15 OCTOBER 2022 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കേരളത്തിൽ നടന്ന ഇരട്ട നരബലിയിൽ പ്രവാസികളെല്ലാം തന്നെ ഞെട്ടലിലും അശങ്കയിലുമൊക്കെയാണ്. ഈ സംഭവം കുറച്ചൊന്നുമല്ല ആളുകളെ ഭയചകിതരാക്കിയത്. അതിനിടയിൽ ഇത്തരം ആഭിചാരക്രിയകൾ നടത്തുന്നവർക്കെതിരെ നാട്ടുകാർ രംത്തെത്തിയിരുന്നു. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ പൊതീപാട് വാസന്തിമഠം എന്ന പേരിൽ ആശ്രമം സ്ഥാപിച്ചു കുട്ടികളെ ആഭിചാരക്രിയകൾക്ക് വിധേയയാക്കിമന്ത്രവാദിനി പിടിയിലായ വാസന്തി ഒരു പ്രവാസിയുടെ ഭാര്യയായിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പതിനഞ്ചുവർഷങ്ങൾക്ക് മുൻപാണ് ശോഭനാതിലകും അതായത് വാസന്തിയും ഭർത്താവും രണ്ടു ആൺമക്കളും കൂടി മെഴുവേലിയിൽ വാടകവീട്ടിൽ താമസം തുടങ്ങിയത്.പിന്നീട് ആ വീട് വിലയ്ക്ക് വാങ്ങി. അക്കാലത്ത് ഇവരുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടുകാരുമായി അടിപിടിയും ബഹളവുമുണ്ടായി. ചിലർ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചു ആറു പേർക്കെതിരെ ഇവർ പരാതിയും നൽകി.

വിവരമറിഞ്ഞു നാട്ടിലെത്തിയ ഭർത്താവ് ഇവരുടെ കഥകൾ കേട്ട് ഞെട്ടി. പൊലീസ് സഹായത്തോടെ വീട്ടിൽ നിന്ന് ഇറക്കി.വീട് വിറ്റ ഭർത്താവ് രണ്ടു മക്കളെയും കൂട്ടി സ്വദേശത്തേക്ക് മടങ്ങി. ശോഭന സ്വദേശമായ കുമ്പഴയിലേക്കും മടങ്ങി. തുടർന്ന് ഏലിയറക്കലിൽ ആശ്രമം തുടങ്ങിയ ശോഭന നാട്ടുകാരെ ഇവിടേക്ക് ആകർഷിച്ചു.

പിന്നീട് ശോഭനാതിലക് പേരുമാറ്റി വാസന്തിയമ്മയാകുകയായിരുന്നു. കൂടോത്രം ചെയ്യാനും ആഭിചാര കർമ്മങ്ങൾക്കും നിരവധി പേർ ഇവിടെയെത്തി. വാസന്തിയമ്മ മഠത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് ഏജന്റുമാരെയും നിയോഗിച്ചിരുന്നതായി വിവരമുണ്ട്.

വരുമാനം കൂടിയതോടെ പണം പലിശയ്ക്ക് കൊടുക്കാൻ തുടങ്ങി.പണപ്പിരിവിനായി ഇവർക്ക് ഗുണ്ടകൾ ഉണ്ടായിരുന്നതായും വിവരമുണ്ട്. അങ്ങനെ പണം നൽകിയ ഒരാളിൽ നിന്നാണ് പൊതീപ്പാട്ടെ വീട് ഇവർ കൈക്കലാക്കിയത്. ചൊവ്വ,വെള്ളി ദിവസങ്ങളിൽ ഇവിടെ ദൂരെസ്ഥലങ്ങളിൽ നിന്ന് നിരവധി ഭക്തമാർ എത്തി. ഇതിനിടെ പൊതിപാട്ടെ അയൽവസികളുമായി പലതവണ കലഹങ്ങളുണ്ടായി. പരിസരവാസികളെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് പലരും പൊലീസിൽ പരാതി നൽകി. ആഭിചാരക്രിയകളുടെ ഭാഗമായി കുട്ടികളെ നഗ്‌നരാക്കിയതുമായി ബന്ധപ്പെട്ട് പരാതികളുമുണ്ടായിരുന്നു.

പൂജകൾക്കായി വരുന്ന സ്ത്രീകളുടെ വസ്ത്രം അഴിച്ചു മാറ്റിയ ശേഷം അസഭ്യവർഷം നടത്തും.തുടർന്നാണ് ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ചൂരൽപ്രയോഗം. സ്വയം ദൈവമാണ് എന്ന് പറയുന്ന വസന്തിയുടെ അസഭ്യവർഷം കേട്ടാണ് അയൽവാസികൾ ഉറക്കമുണരുന്നത്. തന്റെ ദേഹത്തു ഒരുശക്തി കയറുമെന്നും ആ ശക്തിയാണ് അസഭ്യം പറയുന്നതും ബാധ മാറ്റുന്നതെന്നുമാണ് വാസന്തി പറയുന്നത്.

 നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നാടുവിട്ടുപോയ ഇവർ വീണ്ടും ഇവിടെ തിരികെയെത്തുകയായിരുന്നു. ഇവർക്കെതിരെയുള്ള പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ഇവർ ഭീഷണിപെടുത്തിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടെനിന്ന് അലർച്ചയും നിലവിളിയും പതിവായി കേട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാരെ വെല്ലുവിളിച്ച് കഴിഞ്ഞിരുന്ന വാസന്തിയെ പലർക്കും ഭയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (7 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (23 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (34 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (55 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (6 hours ago)

Malayali Vartha Recommends