Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രതിസുഖസാരമേ, സ്വപ്‌നയുടെ പത്മവ്യൂഹത്തില്‍ പിണറായിയും കുടുംബവും... നാണം കെട്ട് സഖാക്കള്‍.. ചതി സര്‍വ്വത്ര ചതി അന്തം വിട്ട് സഖാക്കള്‍

15 OCTOBER 2022 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

ചതിയുടെ പത്മവ്യൂഹം വിപണന മൂല്യമുള്ള ഒരു പുസ്തകം. പത്മവ്യൂഹം ഭേദിക്കാന്‍ കഴിയാതെ വീരമൃത്യുവിന് കീഴടങ്ങിയ അഭിമന്യുവിന്റെ പത്മവ്യൂഹമല്ല. ഗര്‍ഭസ്ഥശിശുവായി അഭിമന്യൂ ഗര്‍ഭത്തില്‍ കിടന്ന് കേട്ട് പഠിച്ച യുദ്ധതന്ത്രങ്ങളല്ല ചതിയുടെ പത്മവ്യൂഹം. ലോകത്ത് വാല്‍കഷ്ണം പോലെ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കൊച്ചു കേരളത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് നടത്തിയ കൊള്ളയുടെയും കൊള്ളിവെയ്പിന്റെയും നേര്‍ചിത്രങ്ങളാണ്.

ഭരിക്കുന്നവര്‍ എങ്ങനെയാണ് പൊതുജനത്തെ പറ്റിക്കുന്നതെന്നും പൊതുമുതല്‍ കൊള്ളയടിക്കുന്നതിന്റെയും ചിത്രമാണ് സ്വപ്‌ന വരച്ചു കാട്ടുന്നത്. ഭിക്ഷക്കാരെ പോലെ വോട്ട് തെണ്ടി വീടുകളിലെത്തുന്നവര്‍ അധികാരത്തിലേറുമ്പോള്‍ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം ഭരിക്കുന്ന നിത്യരോമാഞ്ച ഭരണമായി മാറുന്നു. കേരളത്തിന്റെ ചരിത്രത്തിലൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും നാണം കെടുത്തുന്ന വിവരണങ്ങളാണ് സ്വപ്‌ന സുരേഷ് എന്ന മുന്‍കോണ്‍സുലേറ്റ് ജീവനക്കാരി പുസ്തക രൂപത്തില്‍ കേരളത്തോട് പറയുന്നത്.

കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്‌നസുരേഷ് ദുബായും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയായരുന്നു. കേരളത്തെ കൊള്ളയടിച്ച് അറബിനാട്ടില്‍ വമ്പന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപടുക്കാന്‍ തയ്യാറായി നിന്ന സഖാക്കളുടെ മുന്നില്‍ അവള്‍ മാലാഖയായിരുന്നു. സുന്ദരി, സ്മാര്‍ട്ട് എന്നൊക്കെ പറഞ്ഞ് സ്വപ്‌നയുടെ മൃദുല വികാരങ്ങളെ ഉണര്‍ത്തി കൂടെ നിറുത്തി. രതിയും പ്രണയവും പ്രണയ വിരഹവും ക്ലൈമാക്‌സില്‍ വേര്‍പിരിയലും ശത്രുതയും സിനിമാക്കഥയെ തോല്പിക്കുന്ന തരത്തിലുള്ള കഥാഗതികളാണ് ചതിയുടെ പത്മവ്യൂഹത്തില്‍.

ശിവശങ്കര്‍ മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍. എല്ലാറ്റിനേക്കാളുമുപരി മുഖ്യമന്ത്രി പിണറായി വിജയന് ഭാര്യയെപോലെ വിശ്വാസം. സ്വപ്‌ന കേസും, സ്വര്‍ണ്ണം ഡോളര്‍ കേസും വരുന്നതിന് മുന്‍പും ശിവശങ്കര്‍ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ശീതീകരിച്ച മുറിയിലിരുന്ന് കൂടിയ തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി നേതാക്കള്‍ അന്ന് ശിവശങ്കറിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റണമെന്ന് അന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

സിപിഎം ല്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടന്ന വിവരം മറന്നാണ് പല നേതാക്കളും വിഷയത്തില്‍ സംസാരിച്ചത്. തിരുവായ്ക്ക് എതിര്‍ വായില്ലായെന്ന് പറയുന്നതു പോലെയായി കാര്യങ്ങള്‍ . പിണറായി വിജയന്‍ അന്ന് ശിവശങ്കറെ സംരക്ഷിച്ചു. കൈവെള്ളയിലെ രേഖ പോലെ സത്യസന്ധനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.

ഒടുവില്‍ കള്ളക്കടത്തിന് കേന്ദ്രഏജന്‍സികള്‍ കൂട്ടമായി വളഞ്ഞപ്പോഴാണ് ശിവശങ്കറെ പിണറായിയും വിട്ടത്. സര്‍ക്കാര്‍ ചിലവില്‍ ജയിലില്‍ സുഖവാസം കഴിഞ്ഞിറങ്ങിയാണ് അശ്വത്ഥാത്മാവിന്റെ കുഴിയാനയുമായി എത്തിയത്. എന്നിട്ടും അല്പം പോലും ഉളുപ്പില്ലാതെ പിണറായി ജനത്തിനോട് വിളിച്ചു പറഞ്ഞു കൈകള്‍ ശുദ്ധമെന്ന്. അതോടെ ന്യായീകരണ തൊഴിലാളികള്‍ക്കും കുട്ടിസഖാക്കള്‍ക്കും സ്വപ്‌ന അഭിസാരികയും സരിത വിശുദ്ധയുമായി.

ദുബായ് തെരുവുകളിലൂടെ മുട്ടിഉരുമ്മിയും കെട്ടിപിടിച്ചും നടന്നതും, രാത്രിയില്‍ ത്രസിപ്പക്കുന്ന നിമിഷങ്ങളില്‍ കിട്ടിയ ചുടുചുംബനത്തിന്റെയും കണക്കുകള്‍ സ്വപ്‌ന എണ്ണിയെണ്ണി പറയുകയാണ്. കുടിച്ച് കൂത്താടിയതും കുത്തി മറിഞ്ഞതും താലി കെട്ടിപൊറുപ്പിച്ചതും അവര്‍ മറക്കാതെ പറയുന്നു. പാവപ്പെട്ടവന്റെ നികുതി പണമെടുത്ത് കാമുകിയുമായി കൂത്താടി നടന്ന ശിവശങ്കരനെ എങ്ങനെയാണ് മുഖ്യമന്ത്രി വെള്ളപൂശിയത്.

സാധാരണക്കാര്‍ക്ക് തോന്നുന്ന സംശയങ്ങളും സ്വപ്‌ന പത്മവ്യൂഹത്തിലൂടെ വ്യക്തമാക്കുന്നു. പ്രളയം പോലുള്ള ദുരന്തങ്ങളില്‍ കൈകൊട്ടി ചിരിക്കുകയും സന്തേഷിയ്ക്കുകയും ചെയ്യുന്ന സെക്രട്ടറിയേറ്റിലെ രണ്ട് പേരുണ്ട്. ഒന്ന് ശിവശങ്കറും പിന്നെ പിണറായി വിജയനും. ഏത് ദുരന്തത്തിലും പാവപ്പെട്ടവന്റെ പിച്ചചട്ടിയില്‍ കൈയിട്ടുവാരും. പണക്കാരനില്‍ നിന്ന് പണം കോരിയെടുക്കും.

സ്വന്തം ജോലിയും ലൈഫും സുരക്ഷിതമാക്കനാണ് സ്വപ്‌ന ശിവശങ്കര്‍, പിണറായി വിജയന്‍, കെ.ടി.ജലീല്‍, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുമായി ബന്ധം സ്ഥാപിച്ചതെങ്കില്‍ , അവര്‍ സ്വപ്നയെ ഉപയോഗിച്ചത് വിദേശ ഡോളറും സ്വര്‍ണ്ണവും കടത്താനും , കോടികളുടെ ബിസിനസ് കമ്മിഷന്‍ കൈപററാനുമാണ്. എല്ലാറ്റിനുമപരി മജ്ജയും മാംസവുമുള്ള സുന്ദരിയായി പെണ്‍കുട്ടിയുടെ സാന്നിധ്യം ഈ പടുകിഴവന്‍മാരെല്ലാം ആസ്വദിച്ചിരുന്നു എന്നതും വസ്തുതതയാണ്.

ഷാര്‍ജയിലെ റോയല്‍ ഫാമിലിമെമ്പേഴ്‌സ് ഹിസ് ഹൈനസും ഹെര്‍ ഹൈനസും കേരളത്തിലേയ്ക്ക് വന്നപ്പോള്‍ രാജ്ഭവനില്‍ പോകുന്നതിന് പകരം വഴിതിരിച്ചുവിട്ട് ക്ലിഫ് ഹൗസില്‍ അവരെ എത്തിക്കാന്‍ തക്ക അധികാര ഇടനാഴികളില്‍ സ്വപ്‌ന ശക്തയായിരുന്നു. ഷാര്‍ജയിലെ റോയല്‍ ഫാമിലിയെ എത്തിച്ചു കൊടുക്കാമെന്ന് സ്വപ്‌ന നേരത്തെ ഉറപ്പു കൊടുത്തതുകൊണ്ടാണ് പിണറായി വിജയനും ഭാര്യയും മകള്‍ വീണയും അവരെ കാത്തിരുന്നത്.

അതിഥികളെ സ്വീകരിക്കാന്‍ സ്വപ്‌ന അവര്‍ക്ക് രണ്ട് ദിവസത്തെ ക്ലാസെടുത്തതും നേര് .എന്നിട്ടും പിണറായി ആവര്‍ത്തിച്ചു പറയുന്ന സ്വപ്നയെ കോണ്‍സുലേറ്റിലെ ജീവനക്കാരിയെന്ന നിലയില്‍ മാത്രമേ പരിചയമുള്ളൂ എന്ന്. ഗള്‍ഫില്‍ വീണ വിജയന്‍ ആരംഭിയ്ക്കാനിരുന്ന സ്വകാര്യ പദ്ധതിയ്ക്ക് റോയല്‍ ഫാമിലി പച്ചകൊടി കാട്ടിയില്ല.

ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഉള്‍പ്പെടെ നിയമപരമോ അല്ലാത്തതോ ഏത് കാര്യവും സാധിച്ചു തരാന്‍ ശിവശങ്കര്‍മാത്രം മതി. പരമാവധി കേരളത്തില്‍ നിന്നും അടിച്ചുമാറ്റി വിദേശത്ത് പോയി അടിച്ചു പൊളിക്കാമെന്ന ശിവശങ്കറിന്റെ ആഗ്രഹങ്ങളാണ് പൂവണിയാതെ പോയത്. സ്മാര്‍ട്ട് സിറ്റിയും , സ്‌പേസ് പാര്‍ക്കും തട്ടിപ്പിന്റെ പുതിയ രൂപങ്ങളായിരുന്നു. ശിവശങ്കരന്റെ പാര്‍വ്വതിയായി ജീവിയ്ക്കാന്‍ മോഹിച്ചു.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ പുസ്തക രൂപത്തിലായതോടെ ന്യായീകരണ തൊഴിലാളികള്‍ ചാനല്‍ ചര്‍ച്ചകളിലിരുന്ന് വിയര്‍ക്കുകയാണ് .പിണറായി ഭക്തരായവര്‍ക്ക് മറിച്ചൊന്നും പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്. വിദേശപര്യടനം കഴിഞ്ഞെത്തുന്ന പിണറായിയ്ക്കും കുടുംബത്തിനും സ്വപ്‌നയുടെ ചതിയുടെ പത്മവ്യൂഹം ഭേദിച്ച് പുറത്തിറങ്ങാന്‍ കഴിയുമോയെന്ന് കാത്തിരുന്ന കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (19 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (30 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (51 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

Malayali Vartha Recommends