തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 74.1 ശതമാനം പോളിങ്, ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കോട്ടയത്തും കുറവ് തൃശൂരിലും

തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 74.1 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കോട്ടയത്തും കുറവ് തൃശൂരിലുമാണ് രേഖപ്പെടുത്തിയത്. 2010ല്‍ 75.79 ശതമാനവും 2005ല്‍ 64.54 ശതമാനവുമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. കോട്ടയത്ത് 77.89 ശതമാനവും തൃശൂരില്‍ 69.17 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് ഏഴുമണി വരെയും മറ്റിടങ്ങളില്‍ അഞ്ചുമണി വരെയുമായിരുന്നു പോളിങ് നടന്നത്.
വോട്ടിങ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് തൃശൂരില്‍ എട്ടിടങ്ങളില്‍ നാളെ റീപോളിങ് നടത്തും. തൃശൂരില്‍ അരിമ്പൂര്‍ പഞ്ചായത്തിലെ കുന്നത്തങ്ങാടി, എറവ് സൗത്ത്, തിരുവില്വാമലയിലെ പൂതനക്കര, പഴയന്നൂരിലെ വെള്ളാര്‍കുളം, അന്നമട, കയ്പമംഗലം, ഏങ്ങണ്ടിയൂര്‍, ചേലക്കര എന്നിവിടങ്ങളിലാണ് നാളെ റീപോളിങ് നടക്കുക. തൃശൂരില്‍ അറുപതിലേറെ കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായി.
മലപ്പുറം ജില്ലയില്‍ 270 കേന്ദ്രങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. വോട്ടിങ് മെഷീനില്‍ സെല്ലോടേപ്പും പേപ്പറുകളും തിരുകിയാണ് തകരാറിലാക്കിയത്. യന്ത്രങ്ങള്‍ക്കുള്ളില്‍ പശ ഒഴിച്ചതായും കണ്ടെത്തി. മുസ്‌ലിം ലീഗ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രത്തകരാര്‍ വ്യാപകമായി കണ്ടെത്തിയത്.
യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറത്ത് 105 ബൂത്തുകളില്‍ റീപോളിങ്ങിന് ശുപാര്‍ശ. ജില്ലാകലക്ടര്‍ ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി. ചെറുകാവ്, ചേലമ്പ്ര, പോരൂര്‍, ചീക്കുഴി, വെട്ടം, ആനക്കയം, പാണ്ടിക്കാട്, ആലിപ്പറമ്പ്, മേലാറ്റൂര്‍, നിറമരുതൂര്‍, തവനൂര്‍, മാറഞ്ചേരി, കരുളാഴി, ചീക്കോട് ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നതിനാണ് സാധ്യത.
മൂന്ന് മണിക്കൂറിലേറെ പോളിങ് തടസപ്പെട്ട സ്ഥലങ്ങളില്‍ റീപോളിങ് വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha